ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്കുമെല്ലാം റീന്യൂ ഐടിയുടെ കമ്പ്യൂട്ടറുകള്‍ സഹായകമാകും.
പുതുതായി നിര്‍മ്മിക്കപ്പെടുന്ന കമ്പ്യൂട്ടറുകള്‍ സംബന്ധിച്ച് ഇപ്പോള്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ഏറെ പരാതികളുണ്ട്. സാധാരണഗതിയിലുള്ള ഇന്റര്‍നെറ്റ്, ഇ മെയില്‍ ഉപയോഗം അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ തുടങ്ങിയവ ചെയ്യുന്നവര്‍ക്കെല്ലാം ഈ പ്രശ്‌നമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കമ്പ്യൂട്ടറിന്റെ പത്തിലൊന്ന് വിലയ്ക്ക്, പുതുക്കിപണിത കമ്പ്യൂട്ടറുകള്‍ റീന്യൂ ഐടി വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ സര്‍വീസ് ആന്‍ഡ് പാര്‍ട്‌സ് വാറണ്ടി നല്‍കുന്നുണ്ട്. ഇന്ത്യയെ പോലൊരു രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് ഇത്തരത്തില്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്നത് വളരെ ഗുണപരമാണ്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്കുമെല്ലാം റീന്യൂ ഐടിയുടെ കമ്പ്യൂട്ടറുകള്‍ സഹായകമാകും. ബംഗളൂരു കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം.
എഞ്ചിനിയറിംഗ് ബിരുദധാരിയും ഐഐഎം പൂര്‍വ വിദ്യാര്‍ത്ഥിയുമായ ബിഎസ് മുകുന്ദും കസിന്‍ രാജീവും ചേര്‍ന്നാണ് 2009ല്‍ റിന്യൂ ഐടിക്ക് തുടക്കം കുറിച്ചത്. സാമൂഹ്യ ഉത്തരവാദിത്തോടെയുള്ള ബിസിനസ് എന്ന നിലയിലാണ് ഇതിനെ കാണുന്നതെന്നാണ് ഇവരുടെ അവകാശവാദം. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ വീടുകളിലെ കമ്പ്യൂട്ടര്‍ അനുപാതം 1:10 ആണ്. രാജ്യത്തെ 67 ശതമാനം ഇടത്തരം, ചെറുകിട വ്യവസായ സ്ഥാപനങ്ങളും കമ്പ്യൂട്ടറുകള്‍ വാങ്ങുന്നത്. സ്റ്റോക്കുകള്‍ സൂക്ഷിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഇന്ത്യന്‍ തൊഴില്‍ സാഹചര്യം ആവശ്യപ്പെടുന്നത് ചുരുങ്ങിയത് 600 മില്യണ്‍ (60 കോടി) കമ്പ്യൂട്ടറുകളാണ്. പ്രമുഖ ഇന്ത്യന്‍, ബഹുരാഷ്്ട്ര ഹാര്‍ഡ് വെയര്‍ ഉല്‍പ്പാദക കമ്പനികളില്‍ നിന്നാണ് റിന്യൂ കമ്പ്യൂട്ടറുകള്‍ വാങ്ങുന്നത്. 3-5 വര്‍ഷം കൂടുമ്പോള്‍ ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ പെട്ടെന്ന് ഇവരുടെ കമ്പ്യൂട്ടറുകള്‍ വിപണയില്‍ അപ്രത്യക്ഷമാകും. ഇത്തരം കമ്പ്യൂട്ടറുകള്‍ റിന്യൂ ഐടി ഉപയോഗപ്പെടുത്തുന്നു. കമ്പനിയിലെ എട്ടംഗ സംഘം ഇതുവരെ നവീകരിച്ച 10,000 കമ്പ്യൂട്ടറുകള്‍ വിറ്റഴിച്ച് കഴിഞ്ഞു. TUV Nord, ISO 9001, ISO 14001, OHSAS 18001 എന്നീ സര്‍ട്ടിഫിക്കറ്റുകളെല്ലാം കമ്പനി നേടിക്കഴിഞ്ഞു.
എന്‍ജിഒകള്‍ക്കും സ്‌കൂളുകള്‍ക്കും കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നു. 20 കമ്പ്യൂട്ടറുകള്‍ ഓഡര്‍ ചെയ്യുന്നവര്‍ക്ക് ഒരെണ്ണം ഫ്രീ എന്ന ഓഫറുമുണ്ട്്. മൈക്രോസോഫറ്റ് റിന്യൂവിന് പിന്തുണ നല്‍കുന്നുണ്ട്. പത്തിലൊന്ന് വിലയ്ക്ക് ഒറിജിനല്‍ സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍ അവര്‍ നല്‍കുന്നു. നിരവധി എന്‍ജിഒകള്‍ റിന്യൂവിന് പിന്തുണ നല്‍കുന്നു. എഫ്‌കെസിസിഐ ഇന്നൊവേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ അവര്‍ നേടി.