UPDATES

പ്രവാസം

ഒമാനില്‍ വിദേശികളുടെ എണ്ണം കുറയുന്നു; വിദേശികളില്‍ ഇന്ത്യന്‍ വംശജര്‍ മുന്നില്‍

ഒമാനിലെ മൊത്തം ജനസംഖ്യയുടെ 43.7 ശതമാനം വിദേശികളാണ്

                       

ഒമാനില്‍ വിദേശികളുടെ എണ്ണം കുറഞ്ഞതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. സ്വകാര്യ മേഖലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഊര്‍ജിതമായ സ്വദേശിവത്കരണ നടപടികളാണ് വിദേശി ജനസംഖ്യയില്‍ രാജ്യത്ത് കുറവുണ്ടാക്കിയിരിക്കുന്നത്.

ഒമാനിലെ മൊത്തം ജനസംഖ്യയുടെ 43.7 ശതമാനം വിദേശികളാണ്. 2015 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് വിദേശികളുടെ എണ്ണം ഒമാന്‍ പൗരന്മാരുടെ എണ്ണത്തില്‍ കുറയുന്നത്. ഇന്ത്യന്‍ വംശജര്‍ തന്നെയാണ് ഓമാനില്‍ കൂടുതലുള്ളതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. വിദേശികളില്‍ ഇന്ത്യക്കാരുടെ എണ്ണം 36.9 ശതമാനമാണ്. ഇതില്‍ നല്ലൊരു പങ്കും മലയാളികളുമാണ്. 36.8 ശതമാനമുള്ള ബംഗ്ലാദേശികളാണ് വിദേശികളില്‍ രണ്ടാമത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികളുടെ എണ്ണം യഥാക്രമം 4.1 ശതമനാം,4.8 ശതമനാം,7.3 ശതമനാം എന്നിങ്ങനെ കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017ഡിസംബര്‍ മുതലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ ത്തിന് തുടക്കമായത്. സ്വദേശിവത്കരണത്തിന് വേഗത വര്‍ധിപ്പിക്കാന്‍ മലയാളികളടക്കം വിദേശികളില്‍ കൂടുതലായി തൊഴിലെടുക്കുന്ന 87 തസ്തികകളില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിസാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ആറുമാസത്തേക്ക് കൂടി തുടരാന്‍ മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ ഉത്തരവിട്ടിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍