UPDATES

പ്രവാസം

കുവൈറ്റില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിന് പുതിയ നിബന്ധന

തൊഴില്‍ വിപണിയുടെ ക്രമീകരണത്തോടൊപ്പം അവിദഗ്ധ ജോലിക്കാരുടെ എണ്ണം കുറക്കുന്നതും
മുന്നില്‍ കണ്ടാണ് പുതിയ നിബന്ധനകള്‍

                       

കുവൈറ്റില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി മാന്‍പവര്‍ അതോറിറ്റി. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാനും തൊഴില്‍ വിപണി ക്രമീകരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിബന്ധന അടുത്ത ദിവസം പ്രാബല്യത്തിലാകുമെന്നും അതോറിറ്റി അറിയിച്ചു.

പൊതുമേഖലയില്‍നിന്ന് സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള വിദേശികളുടെ തൊഴില്‍ മാറ്റത്തിനാണ് മാനവ ശേഷി വകുപ്പ് പുതിയ മാനദണ്ഡം നിശ്ചയിച്ചത് . ഇതനുസരിച്ചു സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു സര്‍ക്കാര്‍ മേഖലയിലേക്ക് വിസമാറ്റം നടത്തണമെങ്കില്‍ സിവില്‍ സര്‍വിസ് കമ്മീഷന്റെ അനുമതി പത്രം നിര്‍ബന്ധമാണ്. അതോടൊപ്പം പൊതുമേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കോ സ്ഥാപനങ്ങളിലക്കോ മാറണമെങ്കില്‍ സ്ഥാപനത്തിന് തൊഴിലാളിയുടെ സേവനം അനിവാര്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള സാക്ഷ്യപത്രം തൊഴിലുടമ സമര്‍പ്പിക്കണമെന്നും പുതിയ നിബന്ധന പറയുന്നു.

രണ്ട് മേഖലകളിലേക്കാണെങ്കിലും വിസ മാറ്റം നടത്തുന്ന വിദേശിയുടെ അതത് തസ്തികകളില്‍ അക്കാദമിക പ്രാവീണ്യമുള്ളയാളാണെന്നു തെളിയിക്കണമെന്നും നിബന്ധനയിലുണ്ട് . തൊഴില്‍ വിപണിയുടെ ക്രമീകരണത്തോടൊപ്പം അവിദഗ്ധ ജോലിക്കാരുടെ എണ്ണം കുറക്കുന്നതും മുന്നില്‍ കണ്ടാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതെന്നു മാന്‍പവര്‍ അതോറിറ്റി പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ അസീല്‍ അല്‍ മസാഇദ് പറഞ്ഞു

Share on

മറ്റുവാര്‍ത്തകള്‍