UPDATES

പ്രവാസം

ദേശീയദിനം : യുഎഇയില്‍ 1125ലധികം തടവുകാര്‍ക്ക് മോചനം

785 പേര്‍ക്ക് ജയില്‍മോചനം നല്‍കാന്‍ കഴിഞ്ഞദിവസം യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനു ഉത്തരവിട്ടിരുന്നു.

                       

ദേശീയദിനത്തോടനുബന്ധിച്ച് യുഎഇയില്‍ 1125ലധികം തടവുകാരെ കൂടി മോചിപ്പിക്കും. സ്വഭാവ ഗുണം അടിസ്ഥാനമാക്കിയാണ് ജയിലില്‍നിന്ന് തടവുകാരെ വിട്ടയക്കുന്നത്. ദുബൈയിലെ ജയിലില്‍ നിന്ന് 625 തടവുകാരെയും, റാസല്‍ ഖൈമയില്‍ 205, അജ്മാനില്‍ 90, ഷാര്‍ജ 182 തടവുകാരെയും മോചിപ്പിക്കും. ഉമ്മുല്‍ഖുവൈനിലും മോചനത്തിന് നടപടിയുണ്ടെങ്കിലും തടവുകാരുടെ എണ്ണം പുറത്തുവിട്ടട്ടില്ല.

785 പേര്‍ക്ക് ജയില്‍മോചനം നല്‍കാന്‍ കഴിഞ്ഞദിവസം യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനു ഉത്തരവിട്ടിരുന്നു. 47ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി ദുബൈ എമിറേറ്റിലെ ജയിലുകളില്‍നിന്ന് വ്യത്യസ്ത രാജ്യക്കാരായ 625 പേരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് നിര്‍ദേശം നല്‍കിയത്. തടവുകാലം ജയിലിനകത്ത് മാന്യമായ സ്വഭാവം പുറത്തെടുത്തവര്‍ക്കാണ് പ്രഥമ പരിഗണന ലഭിച്ചത്. അതേസമയം ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അടുത്ത ദിവസം തന്നെ ജയില്‍ മോചിതരാകുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍