UPDATES

പ്രവാസം

പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ ?

സാമ്പത്തിക പ്രതിസന്ധികളും യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ട്

                       

പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം ഇന്ത്യക്കാരായ  26 പ്രവാസികള്‍  അപകടത്തില്‍ മരിച്ചപ്പോള്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 51 ആയിരുന്നു. രണ്ടുവര്‍ഷത്തിനിടെ സ്വാഭാവിക മരണത്തെക്കാള്‍ കൂടുതലായി ആത്മഹത്യ വര്‍ധിച്ചിരിക്കുന്നു എന്നതാണ് കണ്ടെത്തല്‍. ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണ്.

സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് പ്രവാസികളുടെ ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണമായി സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡില്‍ വരുത്തി വയ്ക്കുന്ന ബാധ്യതയും, ബാങ്ക് ലോണ്‍ അടക്കമുള്ള കടങ്ങളും, വാട്ട്സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. കുടുബ പ്രശ്‌നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ട്

Share on

മറ്റുവാര്‍ത്തകള്‍