April 17, 2025 |
Share on

റമദാൻ മാസത്തോടനുബന്ധിച്ച് യു.എ.ഇയിൽ 700 തടവുകാർക്ക് മാപ്പ് നൽകി

മാപ്പ് നല്‍കിയവരില്‍ വിവിധ രാജ്യക്കാരുള്ളതായി ദുബായ് മീഡിയാ ഓഫീസ്

റമദാൻ മാസത്തോടനുബന്ധിച്ച് യു.എ.ഇയിൽ 700 തടവുകാർക്ക് മാപ്പ് നൽകി. യു.എ.ഇ. ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മാപ്പ് പ്രഖ്യാപിച്ചത്. മാപ്പ് നല്‍കിയവരില്‍ വിവിധ രാജ്യക്കാരുള്ളതായി ദുബായ് മീഡിയാ ഓഫീസ് ചൊവ്വാഴ്ച ട്വിറ്ററിൽ കുറിച്ചു.

നേരത്തേ, വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 935 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമിയും 304 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

തടവുകാർക്ക് പുതിയ ജീവിതം തുടങ്ങാനുള്ള അവസരം ലഭ്യമാക്കാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം ലഘൂകരിക്കാനും വേണ്ടിയാണ് വിവിധ രാജ്യക്കാരായവർക്ക് മാപ്പ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×