UPDATES

പ്രവാസം

‘ഉപരോധത്തെ വക വെക്കുന്നില്ല, സ്വതന്ത്രമായി തുടരും’: വിപുലമായ പരിപാടികളോടെ ദേശീയ ദിനാഘോഷത്തിന് ഖത്തര്‍ ഒരുങ്ങുന്നു

ദേശീയ ദിനമായ 18ന് വൈകുന്നേരം ദോഹ കോര്‍ണീഷില്‍ ദേശീയ ദിന പരേഡ് നടക്കും. 25000 പേര്‍ക്ക് പരേഡ് ഇരുന്ന് വീക്ഷിക്കാനുള്ള സൗകര്യം കോര്‍ണീഷ് റോഡിന്റെ ഇരുവശങ്ങളിലും ഒരുക്കിയിട്ടുണ്ട്.

                       

അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം രണ്ടാമത്തെ ദേശീയ ദിനാഘോഷത്തിന് ഖത്തര്‍ ഒരുങ്ങുമ്പോള്‍ സ്വതന്ത്രമായി തുടരുമെന്ന മുദ്രാവാക്യമുയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് ഔപചാരിക തുടക്കം. ദേശീയ ദിനമായ ഡിസംബര്‍ 18 ന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്നര്‍ത്ഥം വരുന്ന ദേശീയ ഗാനത്തിലെ വരിയാണ് ഇത്തവണത്തെ മുദ്രാവാക്യം. ഡിസംബര്‍ പതിനെട്ടിനാണ് ദേശീയ ദിനമെങ്കിലും 12 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്നതാണ് ചടങ്ങുകള്‍. ദേശീയദിനാഘോഷത്തിന്റെ പ്രധാന വേദിയായ ദര്‍ബുസാഇയിലെ പൈതൃകനഗരി ജനങ്ങള്‍ക്കായി തുറന്നു. മുന്‍വര്‍ഷങ്ങളേക്കാളും വിപുലവും സൗകര്യങ്ങളോടും കൂടിയാണ് ഈ വര്‍ഷം ദര്‍ബുസ്സാഇ ഒരുക്കിയിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും അമ്പതിലേറെ പവലിയനുകളാണ് ഇവിടെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ദേശീയ ദിനമായ 18ന് വൈകുന്നേരം ദോഹ കോര്‍ണീഷില്‍ ദേശീയ ദിന പരേഡ് നടക്കും. 25000 പേര്‍ക്ക് പരേഡ് ഇരുന്ന് വീക്ഷിക്കാനുള്ള സൗകര്യം കോര്‍ണീഷ് റോഡിന്റെ ഇരുവശങ്ങളിലും ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരക്കുന്ന കമ്മ്യൂണിറ്റി പരേഡുകളും നടക്കും. വിവിധ പ്രവാസി സമൂഹങ്ങള്‍ പങ്കെടുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

Share on

മറ്റുവാര്‍ത്തകള്‍