UPDATES

പ്രവാസം

അഞ്ചു മാസത്തെ പൊതുമാപ്പ്; യുഎഇ ഉപേക്ഷിച്ചത് വന്‍തുകയുടെ പിഴ

വിസാ കാലാവധി പൂര്‍ത്തീകരിച്ചവര്‍ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചവര്‍ തുടങ്ങി പല വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വീണ്ടും യു.എ.ഇയില്‍ തിരിച്ചെത്താനും പൊതുമാപ്പ് അവസരം ഒരുക്കിയിരുന്നു.

                       

അനധികൃതമായി താമസിക്കുന്ന വിദേശികളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച അഞ്ചു മാസത്തെ പൊതുമാപ്പിലൂടെ യു.എ.ഇ ഉപേക്ഷിച്ചത് വന്‍തുകയുടെ പിഴ. അനധികൃത താമസക്കാരില്‍ 88 ശതമാനം പേര്‍ പൊതുമാപ്പ് പ്രയോജനെപ്പടുത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി.

‘പദവി ശരിയാക്കി സ്വയം സംരക്ഷിക്കൂ’ എന്ന പ്രമേയം മുന്‍നിര്‍ത്തി ആഗസ്റ്റ് ഒന്നിനായിരുന്നു പൊതുമാപ്പ് പ്രഖ്യാപനം. ഡിസംബര്‍ 31 വരെ അഞ്ചു മാസത്തെ പൊതുമാപ്പ് നിരവധി പേര്‍ക്കാണ് ഗുണമുണ്ടാക്കിയത്. മികച്ച പ്രതികരണം തന്നെയാണ് പൊതുമാപ്പിന് ലഭിച്ചതെന്ന് ഫെഡറല്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി അറിയിച്ചു.

അനധികൃതമായി തങ്ങുന്നവര്‍ക്ക് താമസം നിയമവിധേയമാക്കി തുടരാനോ ശിക്ഷ കൂടാതെ രാജ്യംവിടാനോ വേണ്ടി അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ പകുതിയേലേറെ പേരും പദവി ശരിയാക്കി രാജ്യത്ത് തന്നെ തുടരുകയായിരുന്നു. ഇവരില്‍ ചിലര്‍ക്ക് യുഎഇയില്‍ പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കി ബാക്കിയുള്ളവരാണ് നാടുകളിലേക്ക് മടങ്ങിയത്.

വിസാ കാലാവധി പൂര്‍ത്തീകരിച്ചവര്‍ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചവര്‍ തുടങ്ങി പല വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വീണ്ടും യു.എ.ഇയില്‍ തിരിച്ചെത്താനും പൊതുമാപ്പ് അവസരം ഒരുക്കിയിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് പൊതുമാപ്പ് കൂടുതല്‍ പ്രയോജനപ്പെടുത്തിയതെന്നാണ് റിപോര്‍ട്ട്.

Share on

മറ്റുവാര്‍ത്തകള്‍