UPDATES

പ്രവാസം

യുഎഇ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

പുതിയ വിസ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനപതി വ്യക്തമാക്കി

                       

യുഎഇ സ്വദേശികള്‍ക്ക് അഞ്ചു വര്‍ഷത്തില്‍ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മള്‍ടിപ്പിള്‍ എന്‍ട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ഇന്ത്യ ആരംഭിച്ചതായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു. മള്‍ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നതിനുള്ള സംവിധാനം ബി എല്‍ എസ് ഇന്റര്‍നാഷനല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തി കഴിഞ്ഞതുമായി അദ്ദേഹം അറിയിച്ചു.

വിസക്ക് അപേക്ഷിക്കുന്നവരുടെ വിരലടയാള പരിശോധനക്കായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും, ദുബൈയിലെ കോണ്‍സുലേറ്റിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. യു.എ.ഇ പൗരന്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ടൂറിസ്റ്റ് വിസയും, ബിസിനസ് വിസയുമാണ് ലഭ്യമാക്കുക. ഈ കാലയളവില്‍ എത്ര തവണവേണമെങ്കിലും ഇവര്‍ക്ക് ഇന്ത്യയിലെത്താമെന്ന് അംബാസഡര്‍ നവ്ദീപ്‌സിങ് സൂരി വിശദീകരിച്ചു. ഇന്ത്യയിലേക്ക് സ്ഥിരമായി യാത്രചെയ്യേണ്ടി വരുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് ഓരോ തവണയും വിസക്ക് അപേക്ഷിക്കേണ്ട തടസം ഇതോടെ ഇല്ലാതാവും. ജോലിനഷ്ടപ്പെട്ടവരും ശമ്പളം ലഭിക്കാത്തവരുമായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.എ.ഇ സര്‍ക്കാറും, കോടതികളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. പുതിയ വിസ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനപതി വ്യക്തമാക്കി

Related news


Share on

മറ്റുവാര്‍ത്തകള്‍