UPDATES

പ്രവാസം

ആശ്രിത വിസയിലുള്ള വനിതകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് അനുവദിക്കില്ലെന്ന് സൗദി

18 വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍വകലാശാലാ വിദ്യാര്‍ഥിനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

                       

ആശ്രിതവിസയിലുള്ള വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കില്ലെന്ന് സൗദി അറേബ്യ. എന്നാല്‍, 18 വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍വകലാശാലാ വിദ്യാര്‍ഥിനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

താമസാനുമതി രേഖയിലെ തൊഴില്‍ അടിസ്ഥാനമാക്കിയായിരിക്കും വിദേശികളായ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക. ഡോക്ടര്‍, എന്‍ജിനീയര്‍, പ്രൊഫസര്‍ തുടങ്ങിയ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.

കൂടാതെ ആശ്രിത വിസയിലുള്ള വിദേശികളായ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനികള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. ഡ്രൈവിങ് പരിശീലനവും പരീക്ഷയും പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് ലൈസന്‍സ് അനുവദിക്കും.

ഈ ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച് തുടങ്ങിയത്. എന്നാല്‍, അന്ന് ആശ്രിത വിസയിലുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കണമോ എന്ന കാര്യം അനിശ്ചിതത്വലായിരുന്നു. കഴിഞ്ഞ ദിവസം അധികൃതര്‍ ഇവര്‍ക്ക് ലൈസന്‍സ് അനുവദിക്കണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

സൗദി 10 വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകി ചരിത്രം കുറിച്ചു

Share on

മറ്റുവാര്‍ത്തകള്‍