ദുബായ് മുനിസിപ്പാലിറ്റി നിര്‍മിച്ച അല്‍ ഖുര്‍ആന്‍ പാര്‍ക്ക് ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന സസ്യജാലങ്ങളെ അണിനിരത്തി ദുബൈ അല്‍ഖവാനീജിലാണ് നഗരസഭ ഖുര്‍ആര്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനെ കുറിച്ച് വിവിധ മതവിശ്വാസികള്‍ക്കും രാജ്യക്കാര്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കാനും പരിസ്ഥിതി, സസ്യശാസ്ത്രം, സംസ്‌കാരം എന്നീ മേഖലകളില്‍ ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ വ്യക്തമാക്കാനും പാര്‍ക്ക് ലക്ഷ്യമിടുന്നു.
60 ഹെക്ടര്‍ വിസ്തൃതിയില്‍ നിര്‍മിച്ച പാര്‍ക്കില്‍ ഇസ്‌ലാമിക ഗാര്‍ഡന് പുറമെ, ഖുര്‍ആനിലെ വിസ്മയങ്ങള്‍ വിശദീകരിക്കുന്ന മേഖലകളുണ്ട്. പാര്‍ക്കില്‍ ഉല്ലാസത്തിനെത്തുന്നവര്‍ക്കായും കുട്ടികള്‍ക്കായി കളിസ്ഥലങ്ങള്‍, ഓപ്പണ്‍ തിയേറ്റര്‍, തടാകം, റണ്ണിങ് ട്രാക്ക്, സൈക്കിളിങ് ട്രാക്ക് എന്നീ സംവിധാനങ്ങളുമുണ്ട്. അത്തി, മാതളം, ഒലിവ്, ചോളം തുടങ്ങി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന 54 സസ്യഇനങ്ങളാണ് പാര്‍ക്കില്‍ കാണികര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
بلدية #دبي تفتتح الحديقة القرآنية التي تقع على مساحة تبلغ 60 هكتاراً، وتحتوي على 43 نبتة و7 معجزات نبوية ذكرت في القرآن الكريم، بالإضافة إلى ممشى خصص لممارسة الرياضة وركوب الدراجات الهوائية.@DMunicipality pic.twitter.com/OxQNABwRUA
— Dubai Media Office (@DXBMediaOffice) March 29, 2019