ദുബായില്‍ നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഫീസുകളും പിഴകളും തവണകളായി അടയ്ക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. വ്യക്തികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഈ ഇളവ് ബാധകമാണ്. ദുബൈ കിരീടാവകാശി ചെയര്‍മാനായ ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ധനകാര്യവകുപ്പ് അംഗീകരിച്ച ഫീസുകള്‍ക്കും പിഴകള്‍ക്കുമാണ് ഇളവ് ലഭിക്കുക
വ്യക്തികള്‍ക്ക് 10,000 ദിര്‍ഹത്തിന് മുകളിലുള്ള ഫീസും, സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷത്തിന് മുകളിലുള്ള ഫീസുമാണ് ഘട്ടം ഘട്ടമായി അടക്കാന്‍ കഴിയുക. പിഴകളുടെ കാര്യത്തിലാണെങ്കില്‍ വ്യക്തികള്‍ക്ക് 5000 ദിര്‍ഹത്തിന് മുകളിലുള്ള പിഴകളും, സ്ഥാപനങ്ങള്‍ക്ക് 20,000 ദിര്‍ഹത്തിന് മുകളിലുള്ള ഫൈനും ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍മെന്റായി അടക്കാന്‍ കഴിയും. സാമ്പത്തിക ബാധ്യതകള്‍ കൊടുത്ത് തീര്‍ക്കുന്ന നടപടി എളുപ്പമാക്കാനാണ് ഈ അനുമതിയെന്ന് അധികൃതര്‍ അറിയിച്ചു. ഘട്ടം ഘട്ടമായി സ്വീകരിക്കാവുന്ന ഫീസുകളുടെയും ഫൈനുകളുടെയും പട്ടിക തയാറാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുക അടച്ചു തീര്‍ക്കാന്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍
സമയം അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇതില്‍ വിട്ടുവീഴ്ച ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രത്യേകം പരാതി നല്‍കാം. പറയുന്നു.