April 17, 2025 |

കുടിയേറ്റ തൊഴിലാളികള്‍ കുവൈറ്റ് വിടുന്നു; 75,000 ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കു ഇടയില്‍ ഏകേദശം 9 ശതമാനം ആണ് ഫ്ളാറ്റുകളുടെ ഉപയോഗത്തില്‍ ഇടിവ് വന്നിരിക്കുന്നത്

കുടിയേറ്റ തൊഴിലാളികള്‍ രാജ്യം വിട്ട് പോകുന്നതോടു കൂടി 75,000 ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് ഒരു പഠനം ചൂണ്ടി കാണിക്കുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുടിയേറ്റ തൊഴിലാളികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളും എണ്ണ വില ഇടിവും ആണ് കുടിയേറ്റ തൊഴിലാളികള്‍ കുവൈറ്റ് വിടാന്‍ കാരണം. കഴിഞ്ഞ മാസം കുവൈറ്റ് സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ അയക്കുന്ന പണത്തിനും നികുതി ഏര്‍പ്പെടുത്താന്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഒപ്പം കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഒട്ടനവധി സേവനങ്ങള്‍ക്കും നല്‍കുന്ന ഫീസ് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

കുവൈറ്റ് റീത് എസ്റ്റേറ്റ് യൂണിയന്‍ സെക്രട്ടറി ജനറല്‍ അഹമ്മദ് അല്‍ ദേവാഹീസ് പറഞ്ഞത് ഏകേദശം 50000 ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നാണ്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കു ഇടയില്‍ ഏകേദശം 9 ശതമാനം ആണ് ഫ്ളാറ്റുകളുടെ ഉപയോഗത്തില്‍ ഇടിവ് വന്നിരിക്കുന്നത്. ഒപ്പം വാടകയില്‍ 13 ശതമാനം ഇടിവും വന്നിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

4.5 മില്യണ്‍ വരുന്ന ആകെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും കുടിയേറ്റ തൊഴിലാളികള്‍ ആണ്. കുടിയേറ്റ തൊഴിലാളികളുടെ എണ്ണം വരുന്ന അഞ്ചു വര്‍ഷങ്ങളില്‍ ഇനിയും 1.5 ശതമാനം കുറയും എന്നാണ് പഠനം സൂചിപ്പിക്കുന്നത്. തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൊണ്ട് വരുന്നത് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയായിട്ടുണ്ട്.

 

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×