UPDATES

പ്രവാസം

സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്നെ ഫോണ്‍ അസാധാരണമായ വിധത്തില്‍ ചൂടാകുന്നത് ശ്രദ്ധിച്ചിരുന്നു

                       

സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്നും മലയാളി അത്ഭുതകരമായി രക്ഷപ്പെട്ടു. ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായ കൊടുങ്ങല്ലൂര്‍ സ്വദേശി എ എസ് ഷജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.

ഷജീര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്നെ ഫോണ്‍ അസാധാരണമായ വിധത്തില്‍ ചൂടാകുന്നത് ശ്രദ്ധിച്ചിരുന്നു. ഇന്റര്‍നെറ്റ് ഓണ്‍ ആയതിനാലാകാമെന്ന് കരുതി അത് ഓഫ് ചെയ്തിട്ടു. എന്നിട്ടും ചൂട് കുറഞ്ഞില്ല. ഇതോടെ ഫോണ്‍ ഓഫ് ചെയ്ത് വച്ചു. പിന്നീട് സാധനങ്ങള്‍ വാങ്ങാന്‍ ഒരു കടയില്‍ കയറിയപ്പോള്‍ ഫോണ്‍ അടുത്തുകണ്ട ഒരു മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. അപ്പോഴാണ് ഫോണിന് ശേഷം തീപിടിച്ചത്.

ഇതോടെ ഫോണ്‍ കടയില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. വാഹനത്തിനുള്ളിലായിരുന്നപ്പോഴോ അല്ലെങ്കില്‍ മുറിയില്‍ ഉറങ്ങുമ്പോഴോ ആയിരുന്നു തീപിടിച്ചതെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നെന്ന് ഷാജിര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

read more:ഇങ്ങനെയുള്ള ഒരു പാർട്ടി പിളർന്നാലും വളർന്നാലും സത്യത്തിൽ പൊതുജനത്തിന് എന്ത് കാര്യം? കേരള കോണ്‍ഗ്രസിനെ കുറിച്ചാണ്

Share on

മറ്റുവാര്‍ത്തകള്‍