UPDATES

പ്രവാസം

പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍

വനിതകള്‍ക്ക് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പതിനായിരം ദിര്‍ഹവും ശമ്പളം വേണം

                       

യുഎഇയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍. പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവരുടെ വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതിക്കാണ്‌
യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതുവരെ തൊഴില്‍ ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബ വിസ അനുവദിച്ചിരുന്നത്.

രാജ്യാന്തര നിലവാരത്തിന് അനുസരിച്ച മാറ്റമാണിതെന്ന് മന്ത്രിസഭ ജനറല്‍ സെക്രട്ടറിയേറ്റ് അറിയിച്ചു. എന്നാല്‍ നിലവില്‍ കുടുംബ വിസയ്ക്ക്
മാനദണ്ഡമാക്കിയിട്ടുള്ള വരുമാന പരിധിയില്‍ മാറ്റം വരുത്തിയിട്ടുള്ളതായി റിപോര്‍ട്ടുകളില്ല. നിലവില്‍ നാലായിരം ദിര്‍ഹം ശമ്പളമോ അല്ലെങ്കില്‍ മൂവായിരം ദിര്‍ഹം ശമ്പളവും താമസവുമുള്ളവര്‍ക്കാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുക.

വനിതകള്‍ക്ക് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പതിനായിരം ദിര്‍ഹവും ശമ്പളം വേണം. എന്നാല്‍, അവരുടെ തസ്‌കതികയം കുടുംബവിസ നല്‍കുമ്പോള്‍ പരിഗണിച്ചിരുന്നു. പുതിയ തീരുമാനം വിദേശ ജീവനക്കാരുടെ കുടുംബ സുസ്ഥിരതയും സാമൂഹിക സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.

Share on

മറ്റുവാര്‍ത്തകള്‍