UPDATES

പ്രവാസം

യുഎഇയില്‍ ആശ്രിതവിസയിലെത്തുന്ന പുരുഷന്‍മാര്‍ക്ക് ജോലിക്ക് അനുമതി

വിസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്നു സ്റ്റാംപ് ചെയ്തിരുന്നെങ്കിലും സ്ഥാപനങ്ങള്‍ക്കു മന്ത്രാലയം നല്‍കുന്ന പ്രത്യേക അനുമതിയോടെ സ്ത്രീകളെ ജോലിക്ക് നിയമിച്ചിരുന്നു.

                       

യുഎഇയില്‍ ആശ്രിതവിസയിലുള്ള പുരുഷന്‍മാര്‍ക്കു ജോലി ചെയ്യാന്‍ അനുമതി. മാനവശേഷി -സ്വദേശിവല്‍കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കു ഗുണം ചെയ്യും. ഭാര്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തെത്തിയ ഭര്‍ത്താക്കന്‍മാര്‍ക്കും, പിതാവിന്റെ സ്പോണ്‍സര്‍ഷിപ്പിലെത്തിയ പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. നേരത്തേ ഭര്‍ത്താവിന്റെ സ്പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്കു മാത്രമായിരുന്നു യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതി. വിസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്നു സ്റ്റാംപ് ചെയ്തിരുന്നെങ്കിലും സ്ഥാപനങ്ങള്‍ക്കു മന്ത്രാലയം നല്‍കുന്ന പ്രത്യേക അനുമതിയോടെ സ്ത്രീകളെ ജോലിക്ക് നിയമിച്ചിരുന്നു.

പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭര്‍ത്താക്കന്മാര്‍ക്കും ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമപ്രകാരം വര്‍ക്ക് പെര്‍മിറ്റ് നല്‍കി തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സെയ്ഫ് അഹ്മദ് അല്‍ സുവൈദി പറഞ്ഞു. വര്‍ക് പെര്‍മിറ്റിനുള്ള തുക സ്പോണ്‍സറാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് മറ്റു ജോലികളിലേക്ക് മാറുന്നതിനും തടസമില്ല.

Related news


Share on

മറ്റുവാര്‍ത്തകള്‍