UPDATES

പ്രവാസം

സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല; സൗദിയില്‍ പുതിയ വിസാ പദ്ധതിക്ക് അംഗീകാരം

ദീര്‍ഘകാല വിസ അപേക്ഷകരായ വിദേശികളുടെ പ്രായം 21 ല്‍ കുറയരുത്.

                       

ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസാ പദ്ധതി സൗദി അംഗീകരിച്ചു. വിദേശികള്‍ക്ക് സൗദിയില്‍ ദീര്‍ഘകാല താമസ വിസ അനുവദിക്കുന്ന നിയമത്തിനു ശൂറാ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്. വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസ രേഖ അനുവദിക്കുന്നതിനാണ് അംഗീകാരമായത്. ഇതോടെ സൗദിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ പാര്‍പ്പിടങ്ങള്‍ വാങ്ങുന്നതിനും അനുമതി ലഭിച്ചു. കൂടാതെ വിദേശികള്‍ക്ക് വീടുകളും വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യാനും ഇഷ്ടാനുസരണം തൊഴില്‍ മാറാനുമുള്ള അനുമതി, രാജ്യത്തു നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകുന്നതിനും മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യവും ശൂറാ കൗണ്‍സില്‍ പാസാക്കിയ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ എടുക്കുന്നതിനും സാധിക്കും. വിമാനത്താവളങ്ങളില്‍ സ്വദേശികള്‍ക്കായുള്ള പ്രത്യേക കൗണ്ടറുകള്‍ ഉപയോഗിക്കാനുള്ള അനുമതി, വ്യാപാര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങള്‍ പുതിയ നിയമം വിദേശികള്‍ക്ക് നല്‍കുന്നു.

അതേസമയം നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചവര്‍ക്ക് മാത്രമെ പുതിയ നിയമം ഗുണം ചെയ്യുകയുള്ളു. ദീര്‍ഘകാല വിസ അപേക്ഷകരായ വിദേശികളുടെ പ്രായം 21 ല്‍ കുറയരുത്. അനുയോജ്യമായ ധനസ്ഥിതിയുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. രാജ്യത്തിനകത്തുള്ള അപേക്ഷകര്‍ക്ക് നിയമാനുസൃത താമസ രേഖയും നിര്‍ബന്ധം, കുറ്റകൃത്യങ്ങളില്‍ പ്രതികളായവരാകാനും പാടില്ലെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Share on

മറ്റുവാര്‍ത്തകള്‍