UPDATES

പ്രവാസം

18 വയസ് പൂര്‍ത്തീകരിച്ചവര്‍ക്ക് മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇ വിസ

രാജ്യത്തിന് അകത്തും പുറത്തും പഠനപൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷ നല്‍കാം.

                       

യുഎഇയില്‍ 18 വയസ് പൂര്‍ത്തീകരിച്ചവര്‍ക്ക് പ്രവാസികളായ  മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിസ അനുവദിച്ച് തുടങ്ങി. പീന്നീട് പുതുക്കാന്‍ കഴിയുന്ന വിസയാണ്  അനുവദിക്കുന്നത്. ഹൈസ്‌കൂള്‍ പഠനമോ, യൂനിവേഴ്‌സിറ്റി ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്കും 18 വയസ് പിന്നിട്ടതോ ആയവര്‍ക്കാണ് പ്രവാസികളായ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇ ഒരു വര്‍ഷത്തെ വിസ അനുവദിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് അറിയിച്ചു. സ്‌കൂള്‍ പഠനം, അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ തിയ്യതിക്ക് ശേഷം, അല്ലെങ്കില്‍ നിയമപ്രകാരം 18 വയസ് പിന്നിട്ട ശേഷം ഈ വിസക്ക് അപേക്ഷിക്കാം. ഈ മാസം 15 മുതല്‍ ഇത്തരം വിസകള്‍ അനുവദിച്ച് തുടങ്ങിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.

രാജ്യത്തിന് അകത്തും പുറത്തും പഠനപൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷ നല്‍കാം. പഠനം പൂര്‍ത്തിയാക്കിയതിന്റെയും വയസ് തെളിയിക്കുന്നതിന്റെയും രേഖകള്‍ അപേക്ഷക്കൊപ്പം ഹാജരാക്കണം. അതോറിറ്റിയുടെയും ജിഡിആര്‍എഫ്എയുടെയും കസ്റ്റമര്‍ കെയര്‍ കേന്ദ്രങ്ങളില്‍ മക്കളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അപേക്ഷ സ്വീകരിക്കും. നേരത്തേ മാനുഷിക പരിഗണന സമിതിയില്‍ അപേക്ഷ നല്‍കി 5000 ദിര്‍ഹം കെട്ടിവെച്ചുമാണ് പ്രത്യേക സാഹചര്യങ്ങളില്‍ മക്കള്‍ക്ക് വിസ ലഭ്യമാക്കിയിരുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍