UPDATES

പ്രവാസം

വിദേശികളായ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

                       

സൗദി അറേബ്യയില്‍ വിദേശി അക്കൗണ്ടന്റുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്ത് ജോലിചെയ്യുന്ന വിദേശികളായ മുഴുവന്‍ അക്കൗണ്ടന്റുമാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും പ്രൊഫഷണല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനാണ് നീക്കം. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് ആലോചിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായും ഓഡിറ്റര്‍മാരായും ജോലി ചെയ്യുന്നവരെ കണ്ടെത്താനും വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഉപയോഗിച്ചു സൗദിയില്‍ ജോലിക്കായി ശ്രമിക്കുന്നവരെ പിടികൂടാനും ഇതുവഴി സാധിക്കും.
ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും രജിസ്ട്രേഷന്‍ സംവിധാനം സഹായിക്കുമെന്ന് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് വക്താവ് അബ്ദുള്ള അല്‍ രാജ്ഹി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍