സൗദിയില്‍ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ച് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിലെ സ്ഥാപനങ്ങളില്‍ പുകവലി നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിക്കണം.
തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് പുതിയ ഉത്തരവെന്നും
മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഈടക്കുമെന്ന് പുകവലി വിരുദ്ധ നിയമത്തില്‍ വ്യക്തമാക്കുന്നു. സിഗരറ്റ്, ഷീഷ പോലുള്ള എല്ലാത്തരം പുകവലിയ്ക്കും നിരോധനമുണ്ട്.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതും കണക്കിലെടുത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നേരത്തെ തന്നെ പുകവലി നിരോധിച്ചിരുന്നു.