സൗദിയില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ ഉത്തരവ്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ ഭരാണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് ഇറക്കിയത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം വകുപ്പുകള്‍ക്ക് നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലര്‍ക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷന്‍ എന്നീ ജോലികളില്‍ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം. ഈ ജോലികളില്‍ വിദേശികളുമായി തൊഴില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
അതേസമയം സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രം വിദേശികളെ നിയമിക്കാമെന്ന നിര്‍ദ്ദേശവും ഉണ്ട്. സര്‍ക്കാര്‍ മേഖലയിലുള്ള നേഴ്സിംഗ് തസ്തികകള്‍ സംബന്ധിച്ച് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രാധാന ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശമുണ്ട്.