ഡ്രൈവിങ് ടെസ്റ്റുകള്‍ സ്മാര്‍ട് ആകുന്ന സ്മാര്‍ട് ട്രാക്ക് സംവിധാനത്തിന് ദുബായില്‍ തുടക്കമായി. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠിതാക്കളുടെ ഡ്രൈവിങ് ശേഷി നിരീക്ഷിച്ചു മാത്രം ലൈസന്‍സ് നല്‍കുന്നതാണ് പുതിയ രീതി. ഫോര്‍ത് ഇന്‍ഡസ്ട്രിയല്‍ റെവലൂഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ളതാണ് സ്മാര്‍ട് ട്രാക്ക് സംവിധാനം. ലോകത്തു തന്നെ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം. ആര്‍.ടി.എ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലാതെയായിരിക്കും ഡ്രൈവിങ് ടെസ്റ്റ് നടത്തുക. വാഹനത്തില്‍ സ്ഥാപിച്ച നൂതന ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവയിലൂടെ മികവുകളും കുറവുകളും കണ്ടെത്താനാകും. പരിശോധകന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അപാകതകള്‍ ഇല്ലാതാക്കാനും അതിലൂടെ സാധിക്കും. 15 യാര്‍ഡുകളില്‍ പുതിയ സംവിധാനം നിലവില്‍ വന്നു.
ലൈസന്‍സ് കിട്ടാനുള്ള മൂന്നു ടെസ്റ്റുകളില്‍ രണ്ടാമത്തേതാണ് യാര്‍ഡ് ടെസ്റ്റ്. പ്രായോഗിക പരിജ്ഞാനം വിലയിരുത്തുന്നതാണ് ആദ്യത്തേത്. പാര്‍ക്കിങ്ങിലെ മികവു ഉറപ്പാക്കുന്നതാണ് യാര്‍ഡ് ടെസ്റ്റ്. ഏറ്റവും ഒടുവിലായി റോഡ് ടെസ്റ്റും നടക്കും. ടെസ്റ്റിങ് യാര്‍ഡിലെ കണ്‍ട്രോള്‍ ടവറിലെ സ്‌ക്രീനില്‍ ആര്‍ടിഎ ഉദ്യോഗസ്ഥന് വിജയപരാജയം കുറ്റമറ്റ രീതിയില്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
We have started the test-run of the ‘Smart Track’ system for testing applicants of driving licenses in Dubai. The successful trial took place today at one of RTA’s drivers testing centres. For more details, visit: https://t.co/SbbbYqP4lh pic.twitter.com/HhqYiKY00K
— RTA (@rta_dubai) July 15, 2019