അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ ആയില്ല.
യുഎഇയില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന ഇന്ത്യന്‍ വംശജയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അജ്മാനിലെ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന 32കാരിയെയാണ് ഷാര്‍ജയിലെ അല്‍ ഗാഫിയയിലുള്ള വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രങ്ങള്‍ സുഹൃത്തിന് അയച്ചുകൊടുത്ത മാണ്
ഇവര്‍ ആത്മഹത്യ ചെയ്തതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. തുണി ഉപയോഗിച്ച് കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രമാണ് ഇവര്‍ യുഎഇയില്‍ തന്നെയുള്ള സുഹൃത്തിന് അയച്ചുകൊടുത്തത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി.
വാട്‌സ്ആപ് വഴി ചിത്രം ലഭിച്ച സുഹൃത്ത് ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദര്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍, പൊലീസ് പട്രോള്‍, ആംബുലന്‍സ് തുടങ്ങിയ അടങ്ങുന്ന സംഘം ഫ്‌ലാറ്റില്‍ എത്തിയിരുന്നു. പൊലീസ് സംഘം എത്തുന്നതിന് മുന്‍പ് അധ്യാപികയുടെ സുഹൃത്തും വീട്ടിലെത്തിയിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന ഇവര്‍ അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ ആയില്ല. യുവതിയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
വിവാഹമോചിതയായ അധ്യാപികയും തന്റെ മുന്‍ ഭര്‍ത്താവും തമ്മില്‍ ഇന്ത്യയിലുള്ള തങ്ങളുടെ മക്കളുടെ സംരക്ഷണത്തെച്ചൊല്ലി തര്‍ക്കം നിലനിന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവദിവസം ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സുഹൃത്ത് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും റമദാനിലെ രാത്രി നമസ്‌കാരത്തിന് ശേഷം നേരിട്ട് കാണാമെന്ന് പറയുകയും ചെയ്തതായി സുഹൃത്ത് പോലീസില്‍ മൊഴി നല്‍കി.