UPDATES

പ്രവാസം

യുഎഇയില്‍ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ മഠം തുറന്നു കൊടുത്തു

മഠം സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ വ്യാഴാഴ്ച തുറന്നു.

                       

യുഎഇയില്‍ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ മഠം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ മഠമാണിത്. പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കപ്പുറം നിര്‍മിച്ച മഠം സര്‍ ബനിയാസ് ഐലന്‍ഡിന്റെ കിഴക്കന്‍ ഭാഗത്താണുള്ളത്.

1000 വര്‍ഷത്തിലധികം ക്രിസ്തീയ സന്യാസിമാര്‍ ജീവിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ഈ മഠത്തിലെ ഡോര്‍മിറ്ററി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇതുവരെ കാണാന്‍ സാധിച്ചിരുന്നില്ല. മഠം സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ വ്യാഴാഴ്ച തുറന്നു. നമ്മുടെ സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് സര്‍ ബനിയാസ് ചര്‍ച്ചും മഠവും എന്നും ഇതില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

നൊസ്റ്റോറിയന്‍സ് എന്ന ക്രിസ്തീയ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു മഠത്തിലുണ്ടായിരുന്ന സന്യാസിമാര്‍. പ്രാര്‍ഥനയും ആടുമേയ്ക്കലുമായി കഴിഞ്ഞിരുന്ന ഇവര്‍ ധ്യാനത്തിലധിഷ്ഠിതമായ ലളിത ജീവിതം നയിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു. 1992ലാണ് ഈ പ്രദേശം കണ്ടെത്തിയത്.

Related news


Share on

മറ്റുവാര്‍ത്തകള്‍