UPDATES

പ്രവാസം

കുവൈറ്റില്‍ ഉച്ചസമയങ്ങളില്‍ ജോലിക്ക് വിലക്ക്; നിയമം തെറ്റിച്ചാല്‍ 100 കുവൈറ്റ് ദിനാര്‍ പിഴ

വേനല്‍ കടുത്തതോടെ സൂര്യതാപം ഏല്‍ക്കുന്ന തരത്തില്‍ തൊഴിലാളികളെ തുറസായ സ്ഥലങ്ങളില്‍ ജോലി എടുപ്പിക്കരുതെന്നാണ് കുവൈറ്റ്  മാന്‍ പവര്‍ അതോറിറ്റിയുടെ ഉത്തരവ്.

                       

വേനല്‍ കടുത്തതോടെ കുവൈറ്റില്‍ ഉച്ചസമയങ്ങളില്‍ ജോലിക്ക് വിലക്ക്. കടുത്ത ചൂട് അനുഭവപ്പെടുന്ന സമയമായതിനാല്‍ ജൂണ്‍ ഒന്ന് മുതലാണ് ഉച്ചസമയ പുറം ജോലിക്ക് മാനവ വിഭവശേഷി വകുപ്പാണ് ജോലി സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് തുറന്ന സ്ഥലങ്ങളിലെ ജോലിക്ക് വിലക്ക്.

വേനല്‍ കടുത്തതോടെ സൂര്യതാപം ഏല്‍ക്കുന്ന തരത്തില്‍ തൊഴിലാളികളെ തുറസായ സ്ഥലങ്ങളില്‍ ജോലി എടുപ്പിക്കരുതെന്നാണ് കുവൈറ്റ്  മാന്‍ പവര്‍ അതോറിറ്റിയുടെ ഉത്തരവ്. നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിയമം നടപ്പാക്കിയില്ലെങ്കില്‍ ആദ്യം നോട്ടീസും ആവര്‍ത്തിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 കുവൈറ്റ് ദിനാര്‍ എന്ന നിലയില്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ നിയമം ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കും. ഉച്ച സമയത്ത് നല്‍കുന്ന വിശ്രമസമയനഷ്ടം മറികടക്കാന്‍ രാവിലെയും വൈകുന്നേരവും അധിക സമയം ജോലി ചെയ്യാം.

Share on

മറ്റുവാര്‍ത്തകള്‍