April 17, 2025 |
Share on

ഹൃദയാഘാതത്തെ തുടര്‍ന്ന് സുഹൃത്ത് മരിച്ച സംഭവം; ഇന്ത്യന്‍ വംശജന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ

വിധിക്കെതിരെ ഇയാള്‍ക്ക് അപ്പീല്‍ നല്‍കാം.

തര്‍ക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സുഹൃത്ത് മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജന് ദുബായ് കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. താന്‍ മനപൂര്‍വം ചെയ്തല്ലെന്നും കോടതിയില്‍ വാദിച്ച ഇയാള്‍ സംഭവ സമയത്ത് മദ്യപിച്ചിരുന്നതായി സമ്മതിച്ചു. തുടര്‍ന്ന് 2000 ദിര്‍ഹം പിഴയും വിധിച്ചു ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

ജനുവരി 18ന് അല്‍ മുഹൈസിനയിലെ ലേബര്‍ ക്യാമ്പിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുമായി ഇയാള്‍ തര്‍ക്കിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത് കണ്ടുവെന്നും എന്നാല്‍ അല്‍പസമയം കഴിഞ്ഞ് ഒരാള്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഇതോടെയാണ് അല്‍ ഖുസൈസ് പൊലീസ് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഹൃദയാഘാതമാണ് മരണ കാരണമെന്നും ഇയാള്‍ക്ക് നേരത്തെ ഹൃദ്രോഗമുണ്ടായിരുന്നെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.  വിധിക്കെതിരെ ഇയാള്‍ക്ക് അപ്പീല്‍ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *

×