UPDATES

പ്രവാസം

പ്രവാസികള്‍ക്കായി മലയാളത്തില്‍ വിവരങ്ങള്‍ പങ്ക്‌വെച്ച് അബുദാബി പൊലീസ്

നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങള്‍ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പോലീസ് മലയാളത്തിലുള്ള വിശദീകരണം നല്‍കിയത്

                       

യുഎഇ മലയാളികള്‍ക്കായി മലയാളത്തില്‍ വിവരങ്ങള്‍ പങ്ക്‌വെവെച്ച് അബുദാബി പൊലീസ്. രാജ്യത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ മനസിലാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇനിമുതല്‍ മലയാളത്തിലും വിവരങ്ങള്‍ കൈമാറുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അബുദാബി പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പേജുകളിലാണ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മലയാളത്തിലുമുള്ള പോസ്റ്റുകള്‍ക്ക് അബുദാബി പോലീസ് തുടക്കമിടുന്നത്.

നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങള്‍ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പോലീസ് മലയാളത്തിലുള്ള വിശദീകരണം നല്‍കിയത്.അബുദാബിയില്‍ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പെട്ടെന്നുള്ള ദിശ മാറ്റമാണെന്നാണ് അബുദാബി പോലീസ് പറയുന്നത്. അബുദാബിയിലെ ട്രാഫിക് സുരക്ഷ കമ്മിറ്റിയുമായി സഹകരിച്ചു ഡ്രൈവര്‍മാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരെ തിരിച്ചറിയാനും ശിക്ഷിക്കുവാനും സ്മാര്‍ട്ട് സിസ്റ്റം നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം നിയമ ലംഘകര്‍ക്ക് 1000 ദിര്‍ഹം പിഴയും 4 ട്രാഫിക് പോയിന്റുകളും ചുമത്തുമെന്നും അഞിയിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. അറിയിപ്പുകള്‍ മലയാളത്തില്‍ നല്‍കാനുള്ള തീരുമാനത്തിന് നന്ദി പറഞ്ഞു മലയാളികള്‍ കമന്റുകളും നല്‍കിയിട്ടുണ്ട്

Share on

മറ്റുവാര്‍ത്തകള്‍