UPDATES

സിനിമാ വാര്‍ത്തകള്‍

മറ്റുള്ളവര്‍ക്കു വേണ്ടി ഞാന്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്; ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാണ്

                       

ബോളിവുഡില്‍ നടക്കുന്ന സ്വജനപക്ഷപാതത്തെക്കുറിച്ച് കങ്കണ റണൗട്ട് തുറന്നു പറഞ്ഞതു വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ കങ്കണയ്ക്കു പിറകെ പ്രിയങ്ക ചോപ്രയും ഇതേ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. മിഡ് ഡേയോടു നടത്തിയ പ്രതികരണത്തിലാണു ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് പ്രിയങ്ക പറഞ്ഞത്.

എല്ലാ താരങ്ങള്‍ക്കും അവരുടേതായ ഒരു യാത്രയുണ്ട്. എന്റെ കാര്യത്തില്‍ ആ യാത്രയില്‍ ഞാന്‍ പലതും അനുഭവിച്ചിട്ടുണ്ട്. പല സിനിമകളില്‍ നിന്നും ഞാന്‍ പുറത്താക്കപ്പെട്ടിട്ടുണ്ട്. എനിക്ക് പകരം മറ്റൊരാളെ നിര്‍മാതാവിന്റെയടുത്ത് റെക്കമന്‍ഡ് ചെയ്യാന്‍ ആളുണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ പുറന്തള്ളപ്പെടുന്നത്. എന്നെ കരയിപ്പിച്ച സംഭവങ്ങള്‍. പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. അങ്ങനെയല്ലാത്തവര്‍ക്കു വാതില്‍ തുറന്നു കിട്ടുക പ്രയാസമാണ്. താരങ്ങളുടെ മക്കള്‍ക്ക് അവരുടെ കുടുംബ പേര് നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടതുണ്ട്. പക്ഷേ ഇതൊന്നും ഇല്ലാത്തവര്‍ക്കും എല്ലാ തടസങ്ങളെയും കടന്ന് അവരുടെ വിജയകഥകള്‍ എഴുതാനും കഴിയുന്നുണ്ട്; മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കുകയും ഹോളിവുഡില്‍ പ്രശസ്തയാവുകയും ചെയ്ത പ്രിയങ്ക ചോപ്ര പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍