UPDATES

സിനിമാ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ നിന്നുള്ള നല്ല വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാലും

ആദിവാസി ഊരുകളിലെ കുട്ടികളെ ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും തയ്യാറാക്കുന്നതാണ് പ്രൊജക്ട് ഷൈന്‍

                       

കഴക്കൂട്ടം സൈനിക് സകൂളിലെ 1991 ബാച്ച് അലുമിനായ kazhaks 91 തയ്യാറാക്കിയ പ്രൊജക്ട് ഷൈന്‍ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ നടത്തിവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണു ലാല്‍ ആദിവാസി കുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിനു യോഗ്യരാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് പങ്കുവയ്ക്കുന്നത്. ഉയരും ഞാന്‍ നാടാകെ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍ അദ്ദേഹം പ്രൊജക്ട് ഷൈനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്;

ആദിവാസി ഊരുകളിലെ കുട്ടികളെ ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും തയ്യാറാക്കുന്നതാണ് പ്രൊജക്ട് ഷൈന്‍ പദ്ധതിയെന്ന് വാര്‍ത്തയിലൂടെ അറിഞ്ഞു. ഈ പദ്ധതിയെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ചു. അറിഞ്ഞ കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. കണ്ണു നിറഞ്ഞു പോകുന്നവയായിരുന്നു. കഴക്കൂട്ടം സൈനിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ബുദ്ധിയില്‍ ഉദിച്ച ഒരു ആശയമായിരുന്നു. ആദിവാസി ഊരുകളിലെ കുഞ്ഞുങ്ങള്‍ക്ക് സാധ്യതയുടെ ലോകം തുറന്നു കൊടുക്കുന്നത്.

കുട്ടികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കും. പൂര്‍വ്വ സൈനികരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേരും. അറിവും ആത്മവിശ്വാസവും നല്‍കും. കൂട്ടികളുടെ വീട്ടില്‍ ചെന്ന് സാഹചര്യങ്ങള്‍ മനസ്സിലാക്കും. മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. ബാബു മാത്യു ലിറ്റി ജോര്‍ജ് ദമ്പതിമാരാണ് സ്വയം സമര്‍പ്പണം ഏറെ ആവശ്യമുള്ള ഇത്തരം മഹത്തായ സംരംഭത്തെ മുന്നില്‍ നിന്ന് നയിക്കുന്നത്. ഇവര്‍ ചെയ്യുന്ന കാര്യങ്ങളുടെ മഹത്വം അറിയണമെങ്കില്‍ ഒരു തവണയെങ്കിലും ആദിവാസി ഊരുകളില്‍ പോകണം.

പ്രൊജക്ട് ഷൈനെ  കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

‘ണാമ് സൈനിക് സ്‌കൂളിതി പഠിക്കാ പോകേമ്’; അട്ടപ്പാടിയില്‍ നിന്ന് സൈനിക് സ്‌കൂളിലേക്ക്

അവര്‍ ചരിത്രമെഴുതി; അട്ടപ്പാടിയില്‍ നിന്നു 6 ആദിവാസി കുട്ടികള്‍ സൈനിക സ്കൂളിലേക്ക്

കണ്ണീരും കഷ്ടപ്പാടുമല്ല; ഈ കുട്ടികള്‍ ചരിത്രത്തിന്റെ പടിവാതില്‍ക്കലാണ്

അട്ടപ്പാടിയില്‍ നിന്നു നല്ല വാര്‍ത്ത; 15 ആദിവാസി കുട്ടികള്‍ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ വിജയിച്ചു

അട്ടപ്പാടിയുടെ സൈനിക സ്കൂള്‍ വിജയഗാഥ (തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്)

Related news


Share on

മറ്റുവാര്‍ത്തകള്‍