Continue reading “റാഫേല്‍ നദാല്‍ ഇന്ത്യയില്‍ അക്കാദമി തുടങ്ങും”

" /> Continue reading “റാഫേല്‍ നദാല്‍ ഇന്ത്യയില്‍ അക്കാദമി തുടങ്ങും”

"> Continue reading “റാഫേല്‍ നദാല്‍ ഇന്ത്യയില്‍ അക്കാദമി തുടങ്ങും”

">

UPDATES

കായികം

റാഫേല്‍ നദാല്‍ ഇന്ത്യയില്‍ അക്കാദമി തുടങ്ങും

                       

അഴിമുഖം പ്രതിനിധി

14 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ റാഫേല്‍ നദാല്‍ മഹേഷ് ഭൂപതി ടെന്നീസ് അക്കാദമിയുമായി പങ്കാളിത്തം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു. 20-ല്‍ അധികം കോര്‍ട്ടുകളും അത്യാധുനിക പരിശീലന രീതികളും സ്വിമ്മിങ് പൂളും ജിമ്മും ഒക്കെയായി സ്‌പെയില്‍ റാഫേല്‍ നദാലിന്റെ പേരില്‍ തുടങ്ങുന്ന അക്കാദമി ഇന്ത്യയില്‍ മഹേഷ് ഭൂപതിയുടെ സംഘടനയുമായി യോജിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയിലെ പ്രതിഭകളെ കണ്ടെത്തി സ്‌പെയിനിലെ മല്ലോര്‍ക്കയില്‍ തുടങ്ങുന്ന റാഫ നദാല്‍ അക്കാദമിയില്‍ പരിശീലനം നല്‍കുക എന്നതാണ് ഇരുവരും ലക്ഷ്യമിടുന്നത്.

ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നദാല്‍ നടത്തുന്ന അക്കാദമിയില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതിയതിന്റെ പ്രവര്‍ത്തനം. സാമ്പത്തികമായും മറ്റും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ജീവിതം മാറ്റാന്‍ ഒരു അവസരം ഒരുക്കി നല്‍കുകയാണ് ആന്ധ്രയിലെ അക്കാദമി ചെയ്യുന്നത്. പഠനവും സ്‌പോര്‍ട്‌സും ഒരുമിച്ച് കൊണ്ടുപോയി നല്ലൊരു ജീവിതം കൈവരിക്കുകയാണ് ഇവിടത്തെ ലക്ഷ്യം. എന്നാല്‍ മല്ലോര്‍ക്കയിലേത് പ്രൊഫഷണല്‍ ആയ അക്കാദമിയാകുമെന്നും കുട്ടികളെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും നദാല്‍ പറയുന്നു.

ഇന്റര്‍നാഷണ്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍ പങ്കെടുക്കാനായി ന്യൂദല്‍ഹിയില്‍ എത്തിയപ്പോഴാണ് നദാല്‍ പുതിയ പദ്ധതികളെ കുറിച്ച് വാചാലനായത്.

Share on

മറ്റുവാര്‍ത്തകള്‍