UPDATES

ഓഫ് ബീറ്റ്

രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-130

                       

ഭാരതീയ ജനത പാര്‍ട്ടിയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും സാംസ്‌കാരിക രംഗത്ത് നിന്നും, സിനിമാ, സാഹിത്യ രംഗത്ത് നിന്നും പലരും ചേരുന്നത് നാം കാണുന്നു. ഈ വരവ് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഉണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്ന വരവില്‍ നിന്നെല്ലാം ഏറെ വ്യത്യാസമാണ് ദൂരദര്‍ശനില്‍ ഏറെ ജനപ്രിയമായ രാമായണം എന്ന സീരിയലിലെ രാവണനും സീതയുമായി അഭിനയിച്ചവര്‍ ബിജെപിയില്‍ ചേര്‍ന്നത്. രാമനും, സീതയുമായിരുന്നെങ്കില്‍ അത് അത്ര സംസാരമാകുമായിരുന്നില്ല. രാമായണം എന്ന സീരിയല്‍ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനുള്ള തുടക്കമായിരുന്നു എന്ന് പിന്നീട് ചരിത്രം സാക്ഷിയായി.

രാജന്‍ സംഭവവും, കെ കരുണാകരനും, തെരഞ്ഞെടുപ്പ് വിഷയവും

ആനന്ദ് ത്രിവേദി എന്ന നടനാണ് രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത രാമായണത്തിലെ രാവണനെ അവതരിപ്പിച്ചത്. അതിനുമുമ്പ് അദ്ദേഹം 250 ഓളം ഹിന്ദിയിലെയും ഗുജറാത്തിലെയും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ്. അദ്ദേഹം ഭാരതീയ ജനത പാര്‍ട്ടിയില്‍ 1991 ചേരുകയും, 1991 മുതല്‍ 1996 വരെ ഗുജറാത്തിലെ സബര്‍ഗാന്ധ മണ്ഡലത്തില്‍ നിന്ന് ജയിച്ച് പാര്‍ലമെന്റ് അംഗമായി. 2012 ല്‍ ആനന്ദ് ത്രിവേദി സെന്‍ട്രല്‍ ബ്യൂറോ ഫിലിം ആന്‍ഡ് സര്‍ട്ടിഫിക്കേഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുകയുണ്ടായി എന്നുള്ളത് പില്‍ക്കാല ചരിത്രം. സീതയുടെ വേഷം ചെയ്തത് ദീപിക ചിക്കാലിയയാണ്. അവര്‍ ബിജെപിയില്‍ അംഗത്വം എടുക്കുകയും 1991 ബറോഡയില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്റ് അംഗമാവുകയും ചെയ്തു. അവര്‍ പിന്നീട് അവര്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

ബിജെപിയില്‍ രാവണനും സീതയുമായി അഭിനയിച്ചവര്‍ ചേര്‍ന്നത് കൗതുകമായാണ് ലോകം കണ്ടത്. അത് വലിയ വാര്‍ത്തയും സംസാരവും ആയി മാറി. ഈ അവസരത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജി ഹരി ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായി. അന്ന് ബിജെപിക്ക് നേതൃത്വം കൊടുത്തിരുന്നത് എല്‍ കെ അദ്വാനി ആയിരുന്നു. അദ്വാനിയുടെ പ്രശസ്തമായ രഥ യാത്ര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണ്. അദ്വാനിയുടെ രഥത്തില്‍ രാവണനും സീതയും സഞ്ചരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ആണ് ജി ഹരി ദേശാഭിമാനിക്ക് വേണ്ടി വരച്ചത്. ദേഷ്യത്തോടെയും കൗതുകത്തോടെയും രഥത്തില്‍ നോക്കുന്ന ശ്രീരാമനേയും അദ്ദേഹം കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

 

Related news


Share on

മറ്റുവാര്‍ത്തകള്‍