അര്‍ദ്ധരാത്രിയായിരുന്നു ടൊറന്‌റോ ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. പലരും ബോധം കെട്ട് വീണു. പലരും ആശുപത്രിയില്‍ ചികിത്സ തേടി
ജൂലിയ ഡുകോര്‍ണോ സംവിധാനം ചെയ്ത ഫ്രഞ്ച് ഹോറര്‍ ചിത്രം റോയുടെ ട്രെയ്‌ലര്‍ പുറത്തറിങ്ങി. ട്രെയ്‌ലര്‍ കണ്ട ചിലര്‍ പേടിച്ച് വിറച്ചെന്നാണ് റിപ്പോട്ട്. പ്രേതകഥയല്ല ഇത്. വെജിറ്റേറിയനായ ഒരു വെറ്ററിനറി വിദ്യാര്‍ത്ഥിനി നരഭോജിയായി മാറുന്ന കഥയാണ്. ഒരു ആചാരത്തിന്‌റെ ഭാഗമായി പച്ച ഇറച്ചി തിന്നേണ്ടി വരുന്നതിന് പിന്നാലെയാണ് ജസ്റ്റിന്‍ എന്ന യുവതി നരഭോജിയായി മാറുന്നത്.
ടൊറന്‌റോ ചലച്ചിത്രമേളയില്‍ ചിത്രത്തിലെ വയല്‍സ് കണ്ട പ്രേക്ഷകര്‍ ഞെട്ടിത്തരിച്ച് പോയിരുന്നു. അര്‍ദ്ധരാത്രിയായിരുന്നു ടൊറന്‌റോ ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. പലരും ബോധം കെട്ട് വീണു. പലരും ആശുപത്രിയില്‍ ചികിത്സ തേടി. കാന്‍ ചലച്ചിത്രമേളയില്‍ ചിത്രത്തിന് ഫിപ്രസി പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രം മാര്‍ച്ച് 10നാണ് തീയറ്ററുകളിലെത്തുന്നത്. ഗാരന്‍സ് മാരിലിയറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വീഡിയോ കാണാം: