Continue reading “ഇന്ത്യ വിനോദ സഞ്ചാരത്തിന് കൊള്ളില്ലെന്ന് റഷ്യ”
" /> Continue reading “ഇന്ത്യ വിനോദ സഞ്ചാരത്തിന് കൊള്ളില്ലെന്ന് റഷ്യ” ">അഴിമുഖം പ്രതിനിധി
റഷ്യന്‍ വിനോദസഞ്ചാരികള്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും റഷ്യ ഇന്ത്യയുടെ പേരു വെട്ടി. ഗോവയിലെ റഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സെന്‍ററിന് രാജ്യത്തു നിന്നും ലഭിച്ച പുതുക്കിയ രേഖയിലാണ് ഈ മാറ്റം. ഈജിപ്റ്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളും ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്യൂബ, തെക്കന്‍ വിയറ്റ്നാം, തെക്കന്‍ ചൈന എന്നിവ സുരക്ഷിതമാണ് എന്നും രേഖ സൂചിപ്പിക്കുന്നു. ഗോവ പട്ടികയില്‍ നിന്നും പുറത്തായത് തദ്ദേശീയമായ ചില സംഭവങ്ങള്‍ മൂലമാണെന്ന്അധികൃതര്‍ പറയുന്നു. റഷ്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ ഗോവ സുരക്ഷിതമല്ലെന്ന അറിയിപ്പ് ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയെ ഒട്ടാകെ ബാധിക്കുമെന്നു കരുതപ്പെടുന്നു.
സിനായ് മേഖലയില്‍ യാത്രാവിമാനം തകര്‍ന്നു വീണതിനും സിറിയന്‍ അതിര്‍ത്തിയില്‍ വച്ച് റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി തകര്‍ത്തതിനും ശേഷമാണ് സുരക്ഷാനടപടികള്‍ ശക്തമാക്കാനുള്ള തീരുമാനം റഷ്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായത്. രാജ്യത്ത് നിന്നും ഈജിപ്റ്റ് വഴിയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നു.