UPDATES

പ്രവാസം

അനധികൃത താമസക്കാര്‍ക്ക് സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചു; ശിക്ഷ കൂടാതെ രാജ്യം വിടാന്‍ ഏപ്രില്‍ 12 വരെ സമയം

ഏപ്രില്‍ 12-നു ശേഷവും രാജ്യത്തു തുടരുന്ന അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ സൗദി ഭരണകൂടം

                       

അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ട്രാഫിക് നിയമലംഘനങ്ങള്‍, ക്രിമിനല്‍കുറ്റം എന്നിവ ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ ലേബര്‍ ഓഫീസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണം. ഇവിടെ നടപടികള്‍ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്നു ഫൈനല്‍ എക്‌സിറ്റ് വാങ്ങിയാണ് അനധികൃത താമസക്കാര്‍ രാജ്യം വിടേണ്ടത്. അനധികൃത താമസക്കാരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമ്പോള്‍ വിരലടയാളമെടുത്ത്, തിരിച്ചുവരുന്നതിനു വിലക്കേര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലത്തുണ്ടാവില്ല.

ഏപ്രില്‍ 12-നു ശേഷവും രാജ്യത്തു തുടരുന്ന അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ഹജ് തീര്‍ഥാടകര്‍ക്കും നിയമം ബാധകമാണെന്ന് സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍