UPDATES

പ്രവാസം

ഭീകരവാദ പ്രവര്‍ത്തനതിന് സൗദി ജയിലില്‍ 5000-ഓളം പേര്‍; തടവില്‍ 19 ഇന്ത്യക്കാരും

അഞ്ചുപ്രത്യേക ഇന്റലിജന്‍സ് ജയിലുകളില്‍ സൗദി സ്വദേശികള്‍ കൂടാതെ 40 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തടവിലുള്ളത്.

                       

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിവിധ രാജ്യങ്ങലിലെ 5000-ഓളം പേര്‍ സൗദി അറേബ്യയില്‍ തടവിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 5,085 പേര്‍ സൗദിയിലെ അഞ്ചുപ്രത്യേക ഇന്റലിജന്‍സ് ജയിലുകളില്‍ തടവിലുള്ളത്. സൗദി സ്വദേശികള്‍ കൂടാതെ 40 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തടവിലുള്ളത്.

പ്രത്യേക ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് വിധിച്ചവരും വിചാരണ തടവുകാരും ഇതിലുണ്ട്. ചിലരുടെ കേസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പരിഗണനയിലുമാണ്. സൗദി പൗരന്‍മാരാണ് കൂടുതലും തടവിലുള്ളത്. 4254 സൗദി സ്വദേശികളാണ് ഭീകരവാദ പ്രവര്‍ത്തനതിന് പിടിക്കപ്പെട്ടിട്ടുള്ളത്. 19 ഇന്ത്യക്കാരും സൗദി ജയിലിലുണ്ട്.

യമന്‍ സ്വദേശികളായ- 282 പേരാണ് തടവിലുള്ളത്. സിറിയ-218, പാക്കിസ്ഥാന്‍-68, ഈജിപ്ത്-57, സുഡാന്‍-29, പലസ്തീന്‍-21, ജോര്‍ദാന്‍-19, അഫ്ഗാനിസ്ഥാന്‍-7, സോമാലിയ-7, ഇറാന്‍-6, ഇറാഖ്-5, തുര്‍ക്കി-4, ബംഗ്ലാദേശ്-4, ഫിലിപ്പീന്‍സ്-3, ലെബനാന്‍-3, മൊറോക്കോ-2, മൗറിത്താനിയ-2, യുഎഇ-2, ബഹ്‌റിന്‍-1, ഖത്തര്‍-2, ലിബിയ-1, അള്‍ജീരിയ-1, ചൈന-1, കിര്‍ഗിസ്താന്‍-1, അമേരിക്ക-3, ഫ്രാന്‍സ്, ബെല്‍ജിയം, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആള്‍ വീതവും ജയിലിലുണ്ട്.

കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളായ ഛാഡ്, എത്യോപ്യ, നൈജീരിയ, മാലി, അംഗോള, ബുര്‍കിനോഫാസോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് 30-ഓളം പേരും തടവിലാണ്.

Share on

മറ്റുവാര്‍ത്തകള്‍