UPDATES

വിപണി/സാമ്പത്തികം

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഓഹരി വിപണി വിപുലീകരിച്ച് സൗദി

ജൂണ്‍ മാസത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്റ്റോക്ക് എക്സ്ചേഞ്ചുകളും ടി പ്ലസ് ടു (T + 2) സൈക്കിളിലേക്ക് മാറുമെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ചെയര്‍മാന്‍

                       

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഓഹരി വിപണിയിലെ സെറ്റില്‍മെന്റ് സൈക്കിള്‍ വിപുലീകരിച്ച് സൗദി അറേബ്യ. ഇതിനായി ജൂണ്‍ മാസത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്റ്റോക്ക് എക്സ്ചേഞ്ചുകളും ടി പ്ലസ് ടു (T + 2) സൈക്കിളിലേക്ക് മാറുമെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇല്‍ കുവൈസ് അറിയിച്ചിട്ടുണ്ട്.

ടി പ്ലസ് ടു സൈക്കിളിലേക്ക് മാറുന്നതോടെ കൂടുതല്‍ നിക്ഷേപകര്‍ തങ്ങളുടെ ഓഹരി വിപണിയിലേക്കെത്തുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. നിലവിലെ സംവിധാനത്തില്‍ അതാത് ദിവസം തന്നെയാണ് സെറ്റില്‍മെന്റ് നടക്കുന്നത്. വിപണി ആരംഭിക്കുന്നതിനായി നിരവധി ധനകാര്യ ഉപദേഷ്ടാക്കളാണ് കാത്തിരിക്കുന്നത്. സ്വകാര്യവല്‍ക്കരണ പദ്ധതിയും മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ മാറ്റം വരുത്തിയതും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണവര്‍.

വിദേശ കമ്പനികള്‍ക്കുവേണ്ടി സൗദിയില്‍ പ്രവര്‍ത്തനം നടത്തുന്ന റെഗുലേറ്റേഴ്സ് അവരുടെ ഇന്ററസ്റ്റ് തുകയില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നോമു എന്ന പേരില്‍ ഒരു സെക്കന്‍ഡറി മാര്‍ക്കറ്റിനും തുടക്കമായിട്ടുണ്ട്. വിദേശ നിക്ഷേപകരെ ആകര്‍ഷിച്ച് കൂടുതല്‍ നിക്ഷേപം സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് അറേബ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്.

എണ്ണ നിയന്ത്രിത സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് മാറുക എന്ന ഉദ്ദേശ്യത്തില്‍ സൗദി പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. സൗദിയുടെ വന്‍കിട എണ്ണ കമ്പനിയായ അരാംകോയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത, നിക്ഷേപം സമാഹരിച്ച് ലോകത്തിലെ തന്നെ ഏറ്റവും വമ്പന്‍ കമ്പനിയക്കി മാറ്റാനും പദ്ധതിയുണ്ട്.

2015-വരെ വിദേശ നിക്ഷേപം നടത്തുന്നതില്‍ കുടുത്ത നിയന്ത്രണമായിരുന്നു സൗദി സ്റ്റോക്ക് മാര്‍ക്കറ്റ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം എണ്ണ വില ഇടിഞ്ഞത് സാമ്പത്തിക മാന്ദ്യത്തിന് കാരണമായതോടെയാണ് നിയന്ത്രണങ്ങളെല്ലാം ഒഴുവാക്കിയത്.

Share on

മറ്റുവാര്‍ത്തകള്‍