UPDATES

സയന്‍സ്/ടെക്നോളജി

‘പാസ്വേഡ്’ കണ്ടെത്തിയ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഫെര്‍ണാണ്ടോ കോര്‍ബറ്റോ അന്തരിച്ചു

‘ടൈം-ഷെയറിംഗ്’ എന്നസാങ്കേതികവിദ്യയാണ് അദ്ദേഹം വികസിപ്പിച്ചത്.

                       

ഉപയോക്തൃ അക്കൗണ്ടുകള്‍ പരിരക്ഷിക്കുന്നതിന് ആദ്യമായി പാസ്വേഡുകള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഫെര്‍ണാണ്ടോ കോര്‍ബറ്റോ അന്തരിച്ചു. 93 വയസ്സായിരുന്നു. ‘ടൈം-ഷെയറിംഗ്’ എന്നസാങ്കേതികവിദ്യയാണ് അദ്ദേഹം വികസിപ്പിച്ചത്. ഒരു കമ്പ്യൂട്ടറിന്റെ പ്രോസസ്സിംഗ് പവര്‍ വിഭജിച്ച് ഒരേസമയം ഒന്നിലധികം വ്യക്തികള്‍ക്ക് ഉപയോഗിക്കാന്‍ സൌകര്യമൊരുക്കുക എന്നതായിരുന്നു ഉദ്ദേശം. പ്രമേഹം മൂലമുണ്ടായ സങ്കീര്‍ണതകള്‍ മൂലമാണ് ഡോ. കോര്‍ബറ്റോ മരിച്ചത്.

കോര്‍ബറ്റോ തന്റെ കരിയര്‍ മുഴുവനും ചെലവഴിച്ച സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) നിന്നാണ് ടൈം-ഷെയറിംഗ് വികസിപ്പിക്കുന്നത്. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റെടുക്കുന്നതിനാണ് അദ്ദേഹം 1950 ല്‍ എംഐടിയില്‍ ചേര്‍ന്നത്. എന്നാല്‍, അമ്പതുകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നു. വലിയ മോണോലിത്തിക്ക് മെഷീനുകള്‍ക്ക് ഒരു സമയം ഒരു പ്രോസസ്സിംഗ് ജോലി മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നതാണ് കാരണം. ഈ പരിമിതിയെ മറികടക്കുന്നതിനുവേണ്ടിയാണ്. കോര്‍ബറ്റോ കമ്പ്യൂട്ടറുകള്‍ക്കായി കോംപാറ്റിബിള്‍ ടൈം-ഷെയറിംഗ് സിസ്റ്റം (സിടിഎസ്എസ്) എന്ന പേരില്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തത്.

5060-കളില്‍പോലും കമ്പ്യൂട്ടറുകള്‍ വളരെ വേഗതയുള്ളതായിരുന്നു. ഒരു മെഷീനിന്റെ പ്രോസസ്സിംഗ് പവറിന്റെ ഒരു ചെറിയ ഭാഗം മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂവെന്ന് ഒരു ഉപയോക്താവും അന്ന് ശ്രദ്ധിച്ചിരുന്നില്ല. സിടിഎസ്എസി-ന്റെ വരവോടുകൂടെയാണ് ‘മള്‍ട്ടിക്‌സ്’ എന്ന മറ്റൊരു ടൈം-ഷെയറിംഗ് പ്രോഗ്രാമ്മും രംഗപ്രവേശം ചെയ്യുന്നത്. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയടക്കം സമകാലിക കമ്പ്യൂട്ടിംഗിന്റെ മറ്റ് പല കാര്യങ്ങളുടെയും തുടക്കമായിരുന്നു അത്.

ഒരേ മെഷീനില്‍ ഒരുപാട്‌പേര്‍ ജോലിചെയ്യുന്നതുകൊണ്ട് ആവശ്യമുള്ള ചില ഫയലുകളും പ്രോഗ്രാമുകളും മറച്ചുവെക്കുന്നതിനാണ് പാസ്വേഡുകള്‍ സിടിഎസ്എസില്‍ അവതരിപ്പിച്ചത്. 1990-ല്‍ ഡോ. കോര്‍ബറ്റോയ്ക്ക് എ.എം ട്യൂറിംഗ് അവാര്‍ഡ് ലഭിച്ചു. കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നാണത്.

Read More : തിരുവനന്തപുരത്തു മാത്രം കാണപ്പെടുന്ന അപൂര്‍വ്വ ഓന്തിനം വംശനാശഭീഷണിയില്‍

Share on

മറ്റുവാര്‍ത്തകള്‍