UPDATES

സയന്‍സ്/ടെക്നോളജി

ആട്, ഒരു വികാര ജീവിയാണ്; പുതിയ പഠനം

ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

                       

പരസ്പരം വിളിക്കുന്നത് വേര്‍തിരിച്ചറിയാനും സമപ്രായക്കാരുടെ വികാരങ്ങളോട് പ്രതികരിക്കാനും ആടുകള്‍ക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ‘പരിണാമപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, മനുഷ്യരല്ലാത്ത മൃഗങ്ങളിലെ വികാരവിചാരങ്ങളുടെ സാമൂഹിക ആശയവിനിമയം ഇപ്പോഴും കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല’ എന്ന് പ്രധാന ഗവേഷകയായ ലൂയി ബാസിയഡോണ പറയുന്നു.

ആടുകള്‍ അത്ഭുതകരമാംവിധം ബുദ്ധിയുള്ളവരും സങ്കീര്‍ണ്ണമായ സാമൂഹിക ജീവിതം നയിക്കുന്നവരുമാണെന്ന് നേരത്തെയുള്ള ചില ഗവേഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതാണ് വൈകാരിക ബുദ്ധിശക്തിയുള്ള ഒരു മികച്ച ജീവി എന്ന നിലയില്‍ ആടുകളെതന്നെ വിശദമായ പഠനത്തിന് തിരഞ്ഞെടുക്കാന്‍ ബാസിയഡോണയെയും സംഘത്തെയും പ്രേരിപ്പിച്ചത്. ആടുകള്‍ക്ക് അവരുടെ ‘ചങ്ങാതിമാരുടെ’ വിളികള്‍ ‘അപരിചിതരുടെ’ വിളികളില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയുമെന്ന് അവര്‍ കണ്ടെത്തി. അവരുടെ കൂട്ടുകാരുടെ അവസ്ഥകളെ കുറിച്ചും ആടുകള്‍ക്ക് പറയാന്‍ കഴിയുമോ എന്നതാണ് ഗവേഷകര്‍ ഉറ്റുനോക്കുന്ന അടുത്ത ചോദ്യം. ‘ശബ്ദങ്ങള്‍ ഉപയോഗിച്ച് വികാരങ്ങള്‍ പ്രകടിപ്പിക്കാനും അതേ ഇനത്തില്‍ നിന്നുള്ള മറ്റൊരു മൃഗത്തിന്റെ വൈകാരികാവസ്ഥ കണ്ടെത്താനും പങ്കിടാനും കഴിയുന്നത് അത്തരം ഗ്രൂപ്പിലുള്ള വ്യക്തികള്‍ക്കിടയില്‍ ഏകോപനം സാധ്യമാക്കുകയും സാമൂഹിക ബന്ധങ്ങളും ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യും’- സഹ ഗവേഷകയായകോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍നിന്നുള്ള എലോഡി ബ്രീഫര്‍ പറയുന്നു.

ആടുകള്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും കൂട്ടത്തിലുള്ള മറ്റു ആടുകളുമായി ഒന്നിപ്പിക്കുമ്പോഴും അവര്‍ പുറപ്പെടുവിക്കുന്ന ശബ്ധവും (സന്തോഷം), കൂട്ടത്തില്‍ പെടാത്ത മറ്റൊരു ആട് ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ പുറപ്പെടുവിക്കുന്ന ശബ്ധവും (ദുഃഖം) ഗവേഷകര്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന്, ഈ ശബ്ദങ്ങള്‍ മറ്റുമൃഗങ്ങളെ കേള്‍പ്പിച്ചു അവരുടെ പ്രതികരണവും റെക്കോര്‍ഡ് ചെയ്തു. ആടുകള്‍ക്ക് വ്യത്യസ്ത തരംകോളുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമെന്ന് അവര്‍ കണ്ടെത്തി. ശബ്ദത്തിലെ വികാരങ്ങള്‍ മാറുന്നതിനനുസരിച്ച് വ്യത്യസ്ത ശാരീരിക പ്രതികരണങ്ങളാണ് അവര്‍ പ്രകടിപ്പിച്ചത്. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സുവോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Read More : ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ഉന്നത ബഹുമതി നേടി മലയാളി ശാസ്ത്രജ്ഞ

Related news


Share on

മറ്റുവാര്‍ത്തകള്‍