UPDATES

സയന്‍സ്/ടെക്നോളജി

പ്രീമിയം സവിശേഷതകളുമായി എച്ച്ടിസിയുടെ യു-11 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തി

എഡ്ജ് സെന്‍സ് (Edge Sense) ഫീച്ചര്‍ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത

ലിഷ അന്ന

ലിഷ അന്ന

                       

എച്ച്ടിസിയുടെ പുതിയ എച്ച്ടിസി യു-11 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി. ‘Squeezable phone’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിന്റെ തന്നെ 128 ജി ബി വേര്‍ഷന്‍ ഉടന്‍ ഇറങ്ങും. ഇന്ത്യയില്‍ 59,990 രൂപയ്ക്കാണ് എച്ച്ടിസി യു അള്‍ട്രാ ഇറങ്ങിയത്. ഇപ്പോള്‍ 52,990 രൂപയാണ് ഇതിന് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. പുതിയ ഫോണിന് ഇതിനേക്കാള്‍ വില കൂടും. ഇതിന്റെ അണ്‍ലോക്ക് ചെയ്ത വേര്‍ഷന്‍ യുഎസില്‍ 41977 രൂപയ്ക്കാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ എത്തുമ്പോള്‍ ഫോണിന് 51,990 രൂപയാണ് വൈബ്‌സൈറ്റില്‍ കാണിക്കുന്നത്.

എഡ്ജ് സെന്‍സ് (Edge Sense) ഫീച്ചര്‍ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ചില കമാന്‍ഡുകളും ഫംഗ്ഷനുകളും ഉപയോഗിക്കാനായി ഫോണിനെ പ്രത്യേകം നിഷ്‌കര്‍ഷിക്കാന്‍ സാധിക്കും എന്നതാണ് ഈ പ്രത്യേകത. ഇമെയില്‍ അയക്കാനോ ഗെയിം തുറക്കാനോ ക്യാമറ അപ്ളിക്കേഷന്‍ ഉപയോഗിക്കാനോ എല്ലാം ഈ ഫീച്ചര്‍ എളുപ്പമാക്കും.

എച്ച്ടിസി യു അള്‍ട്രാ പ്ലേയില്‍ ഉണ്ടായിരുന്ന പോലെ തന്നെ ത്രീഡി ലിക്വിഡ് സര്‍ഫസ് ഡിസൈന്‍ (3D Liquid Surface design) ആണ് ഇതിലും ഉള്ളത്. ബ്ലാക്ക്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഗ്ലോസി ഡിസൈന്‍ ആയതിനാല്‍ കയ്യില്‍ പിടിക്കുമ്പോള്‍ വഴുതിപ്പോകും എന്നൊരു പ്രശ്നമുണ്ട്. 153.9 x 75.9 x 7.9mm വലുപ്പമുള്ള ഫോണിന് 5.5 inch Quad HD (2560 x 1440 pixels) ഡിസ്പ്ലേ ആണ് ഉള്ളത്. 3D കോണിംഗ് ഗോറില്ല ഗ്ലാസ് 5 ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2.45 Ghz ക്ലോക്ക് സ്പീഡ് 64 bit ഒക്റ്റാകോര്‍ പ്രോസസര്‍ ആണ്. 4GB + 64GB, 6GB RAM + 128GB എന്നിങ്ങനെ രണ്ടു വാരിയന്റുകളാണ് ഇതിനുള്ളത്. സ്റ്റോറേജ് 2TB വരെ വര്‍ദ്ധിപ്പിക്കാം. മൈക്രോ എസ് ഡി സപ്പോര്‍ട്ട് ഉള്ള ഫോണിനു രണ്ടു സിം ഉപയോഗിക്കാം.

ഡ്യുവല്‍ LED ഫ്‌ലാഷ്, അള്‍ട്രാസ്പീഡ് ഓട്ടോഫോക്കസ്, OIS, എന്നിങ്ങനെയാണ് പിന്‍ക്യാമറ സവിശേഷതകള്‍. 12MP ആണ് ഇതിന്റെ പിന്‍ക്യാമറ. RAW format support ഉള്ള പ്രോ മോഡ് ഇതിനുണ്ട്.

ശബ്ദത്തിനും ഉണ്ട് പ്രത്യേകതകള്‍. 4K recording with 3D Audio, Hi-Res audio, Acoustic Focus എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.

BSI സെന്‍സര്‍, ലൈവ് മേക്കപ്പ് , ഓട്ടോ സെല്‍ഫി, വോയ്‌സ് സെല്‍ഫി, HDR ബൂസ്റ്റ്, 1080pവീഡിയോ റെക്കോര്‍ഡിംഗ് ഇവയുള്ളതാണ് ഇതിന്റെ 16MP മുന്‍ക്യാമറ.

4G-VoLTE സവിശേഷതയുള്ള സ്മാര്‍ട്ട്‌ഫോണിന് 800Mbps വരെ ഡൗണ്‍ലോഡ് വേഗത കാണുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ സവിശേഷതയോടുകൂടിയ ശബ്ദസംവിധാനമാണ് ഇതിനുള്ളത്.

Ambient light sensor, Proximity sensor Motion G-sensor, Compass sensor, Gyro sensor, Magnetic sensor, Fingerprint sensor, Sensor Hub, Edge Sensor എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറുകള്‍. കണക്റ്റിവിറ്റി ഓപ്ഷനുകളാവട്ടെ NFC, Bluetooth 4.2, Wi-Fi: 802.11 a/b/g/n/ac (2.4 & 5 GHz) എന്നിവയാണ്.

ക്വിക് ചാര്‍ജ് 3.0 യും Type-C ചാര്‍ജിംഗ് പോര്‍ട്ടും ഉള്ള ഫോണിനു 3000 mAh ബാറ്ററി ആണ് ഉള്ളത്. 3G/4G ഉപയോഗിക്കുമ്പോഴും 24.5 മണിക്കൂര്‍ ടോക്ക് ടൈം കിട്ടുമെന്നും കമ്പനി അവകാശപ്പെടുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ലിഷ അന്ന

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍