UPDATES

സയന്‍സ്/ടെക്നോളജി

ഈ പരുന്തുകള്‍ എന്തിന് കാടുകള്‍ക്ക് തീയിടുന്നു?

ഇരയെ പിടികൂടുന്നതിനു വേണ്ടിയാണ് ഇവ കാടിനു തീയിടുന്നത്.

                       

പലപ്പോഴും പുറത്തു നിന്നുള്ള ഇടപെടലുകളാണ് കാട്ടുതീയ്ക്ക് കാരണമാകാറുള്ളത്. എന്നാല്‍ കാട്ടുതീയ്ക്ക് കാട്ടിലെ ജീവികള്‍ തന്നെ കാരണമായാലോ? കനത്ത ചൂടും പലപ്പോഴും കാട്ടുതീയ്ക്ക് കാരണമാകാറുണ്ടെങ്കിലും ഓസ്‌ട്രേലിയയില്‍ അത് പതിവില്ല. അതുകൊണ്ടാണ് തീപിടുത്തത്തിന്റെ കാരണം തേടി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്.

അന്വേഷണസംഘത്തിന് പ്രതിയായി കണ്ടെത്താനായതാകട്ടെ ഒരിനം പരുന്തുകളെയാണ്. ഇരയെ പിടികൂടുന്നതിനു വേണ്ടിയാണ് ഇവ കാടിനു തീയിടുന്നത്. ഓസ്‌ട്രേലിയയിലെ വടക്കന്‍ വനമേഖലയിലെ അടിക്കാടുകളിലെ ഏറിയ പങ്കും അടുത്തിടെയുണ്ടായ കാട്ടുതീയില്‍ നശിച്ചിരുന്നു. അന്തര്‍ദേശീയ മാധ്യമമായ ജേണല്‍ ഓഫ് എത്ത്‌നോ ബയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്ലാക്ക് കെറ്റ്, വിസ്ലിംഗ് കൈറ്റ്, ബ്രൗണ്‍ ഫാല്‍ക്കര്‍, എന്നീ മൂന്നിനം പരുന്തുകളാണ് ഇരപിടിക്കുന്നതിനു വേണ്ടി തീയിടുന്നത് എന്നാണ് കണ്ടെത്തിയത്. ചെറുജീവികളെയും , ഇഴജന്തുക്കളെയും, വലിയ പ്രാണികളെയുമൊക്കെ വേട്ടയാടുന്ന ഇരപിടിയന്‍മാരാണ് ഇവ. റോഡ് സൈഡുകളില്‍ എവിടെയെങ്കിലും കാണുന്ന തീക്കൊള്ളികള്‍ ഉപോഗിച്ചാണ് ഇവ തീപടര്‍ത്തുന്നത്. മറ്റിടങ്ങളില്‍ നിന്നും തീക്കൊള്ളിയുമായി പറക്കാനും ഇവ മടിക്കില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Read More : എച്ച്ഐവിയെ കീഴടക്കാനാവുമോ? പ്രതീക്ഷകള്‍ വര്‍ധിക്കുന്നു, എലികളില്‍ പരീക്ഷണം വിജയം

Related news


Share on

മറ്റുവാര്‍ത്തകള്‍