UPDATES

സയന്‍സ്/ടെക്നോളജി

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ഇനിമുതല്‍ ആര്‍ക്കും പോകാം

2024-ഓടെ ആദ്യ വനിതയെ ചന്ദ്രനിലേക്ക്അയക്കുവാനുള്ള നാസയുടെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കവും.

                       

മാര്‍ക്കറ്റിങ്, ബിസിനസ്, ബഹിരാകാശ ടൂറിസം തുടങ്ങിയവ മുന്നില്‍കണ്ട് ബഹിരാകാശ കേന്ദ്രത്തെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതായി നാസ അറിയിച്ചു. ബിസിനസ്സ് ആവശ്യങ്ങള്‍ക്കും പരസ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ ഷൂട്ട് ചെയ്യുന്നതിനും ഇനിമുതല്‍ബഹിരാകാശ നിലയം ലഭ്യമാകും. ചിലവേറിയ പരിപാടിയായതിനാല്‍ അതിസമ്പന്നരായ ആളുകള്‍ക്ക് മാത്രമേ ബഹിരാകാശത്ത് സമയം ചിലവഴിക്കാന്‍ സാധിക്കൂ.

2024-ഓടെ ആദ്യ വനിതയെ ചന്ദ്രനിലേക്ക് അയയ്ക്കുവാനുള്ള നാസയുടെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കവും. ഗവേഷണത്തിനു വേണ്ടിമാത്രമാണ് ഇപ്പോള്‍ ബഹിരാകാശ കേന്ദ്രം ഉപയോഗിക്കുന്നത്. ഗവേഷകര്‍ ഇതുവരെ വീടും ലബോറട്ടറിയുമായി കൊണ്ടു നടക്കുന്ന ബഹിരാകാശ നിലയം വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള നാസയുടെ തീരുമാനം ആവേശത്തിലാക്കുന്നുവെന്ന് ബഹിരാകാശ സഞ്ചാരിയായ ക്രിസ്റ്റീന കോച്ച് പറഞ്ഞു.

പ്രൈവറ്റ് കമ്പനികളാകും ബഹിരാകാശ യാത്രികര്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കുക. യാത്രികര്‍ക്ക് ഭൂമിയുടെ പരിക്രമണപഥത്തില്‍ 30 ദിവസം വരെ ചെലവഴിക്കം. ഇങ്ങനെ ഒരു വര്‍ഷത്തില്‍ രണ്ടുതവണ ബഹിരാകാശ സഞ്ചാരികള്‍ക്ക് അവസരം നല്‍കാന്‍ കഴിയുമെന്ന് നാസ പറഞ്ഞു. അതിനായി ചെലവാകുന്ന പണം സര്‍ക്കാരിലേക്ക് നേരത്തെ അടയ്ക്കണം. കൂടാതെ, ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ളദൈനംദിന കാര്യങ്ങള്‍ക്കുള്ള ചിലവായി പ്രതിദിനം 11,250 ഡോളറും, ഭക്ഷണം, വായു, മെഡിക്കല്‍ സപ്ലൈസ് തുടങ്ങിയവക്കായി ദിവസത്തില്‍ 22,500 ഡോളറും നല്‍കേണ്ടിവരും. ടിക്കറ്റ് നല്‍കുന്നത് സ്വകാര്യ കമ്പനികളാണ്. അതിനും ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവ് വരും.

കാലക്രമേണ, ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെ വാണിജ്യ-വിനോദ കേന്ദ്രങ്ങളില്‍ ഒന്നായി ബഹിരാകാശ നിലയം മാറുമെന്ന് നാസ പ്രതീക്ഷിക്കുന്നു. ബഹിരാകാശ കേന്ദ്രത്തിനുള്ള സര്‍ക്കാര്‍ സഹായം നല്‍കുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചതാണ് നാസയെ ഈ നീക്കങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. ആരൊക്കെയാണ് ടിക്കറ്റ് ലഭ്യമാകാന്‍ യോഗ്യരായവര്‍ എന്നതടക്കമുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വിടാനിരിക്കുന്നതെയൊള്ളൂ.

Read More : ആളൊരു നിഗൂഢ ജീവിയാണ്; കേരളത്തിന്റെ ഔദ്യോഗിക തവളയാകാന്‍ തയ്യാറെടുക്കുന്ന പാതാള തവളയെ പരിചയപ്പെടാം

Share on

മറ്റുവാര്‍ത്തകള്‍