UPDATES

സയന്‍സ്/ടെക്നോളജി

ചെടികള്‍ക്കും മരങ്ങള്‍ക്കും ജീവനുണ്ടെന്ന വാദം തെറ്റാണെന്ന് പഠനം

ട്രെന്‍ഡ്‌സ് ഇന്‍പ്ലാന്റ് സയന്‍സ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

                       

ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും ചിന്താശേഷിയും വികാരവുമുണ്ടെന്ന ധാരണ തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍. പുതുതായി പ്രസിദ്ധീകരിച്ച പഠന പ്രബന്ധ പ്രകാരം സസ്യലതാതികള്‍ക്ക് അത്തരത്തിലുള്ള യാതൊരു വികാരങ്ങളും ഇല്ലെന്നു മാത്രമല്ല അതിന്റെ ആവശ്യവും ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

സ്പര്‍ശനത്തോടുള്ള പ്രതികരണമായി സസ്യങ്ങള്‍ ഇലകള്‍ മടക്കുകയും, അടുത്തു വേറെ സസ്യങ്ങള്‍ ഉണ്ടെങ്കില്‍ വളര്‍ച്ച കൂടുകയും ചെയ്യുന്നതായി കാണാം. എന്നാല്‍ ചില ന്യൂറോ ബയോളജിസ്റ്റുകള്‍ കരുതുന്നതു പോലെ അതൊന്നും അവ സ്വയം തിരഞ്ഞെടുക്കുന്നതല്ല. സസ്യങ്ങളില്‍ മസ്തിഷ്‌ക സമാനമായ കമാന്‍ഡ് സെന്ററുകള്‍ ഉണ്ടെന്നും മൃഗങ്ങളുടേതിന് തുല്യമായ നാഡീവ്യവസ്ഥകളുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ അതിന് യാതൊരുവിധ തെളിവുകളുമില്ലെന്നു വാദിക്കുന്നവരും ഉണ്ട്.

ട്രെന്‍ഡ്‌സ് ഇന്‍പ്ലാന്റ് സയന്‍സ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘സസ്യലതാദികള്‍ക്ക് നിലനില്‍ക്കാനോ പുനരുല്‍പ്പാദിപ്പിക്കാനോ ബോധമോ, വികാരങ്ങളോ, ഉദ്ദേശമോ ഉണ്ട് എന്നതിന് തെളിവുകളില്ലെന്ന്’ സാന്താക്രൂസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലുള്ള സസ്യശാസ്ത്രജ്ഞനായ ലിങ്കണ്‍തായിസും സമാനചിന്താഗതിക്കാരായ ഏഴ് ഗവേഷകരും പറയുന്നു. തലച്ചോറിന്റെ പ്രാധാന്യം, സങ്കീര്‍ണ്ണത, ബോധമെന്ന പ്രതിഭാസത്തിന്റെ സ്‌പെഷ്യലൈസേഷന്‍ എന്നിവയെല്ലാം പരിഗണിക്കുന്നതില്‍ പ്ലാന്റ് ന്യൂറോബയോളജിസ്റ്റുകള്‍ പരാജയപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യമെന്ന് തായിസ് വിലയിരുത്തുന്നു.

അതേസമയം, ‘സസ്യങ്ങളുടെ വൈജ്ഞാനികമായ കഴിവുകളെക്കുറിച്ച്’ ഗവേഷണം നടത്തുന്ന സിഡ്‌നി സര്‍വ്വകലാശാലയിലെ മോണിക്കഗാഗ്ലിയാനോ പുതിയ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. എല്ലാ തെളിവുകളും ഇഴകീറി പരിശോധിക്കുന്നതില്‍ വിമര്‍ശകര്‍ പരാജയപ്പെട്ടുവെന്നും, രചയിതാവിന്റെ വീക്ഷണകോണിനെ പിന്തുണയ്ക്കുന്ന സൃഷ്ടികളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാണ് അവര്‍ അത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്നും ഗാഗ്ലിയാനോ പറഞ്ഞു. ‘തെളിവുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ യാഥാര്‍ഥ്യങ്ങളെയും വാദങ്ങളെയുംവിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇവര്‍ എന്തെങ്കിലും പരീക്ഷണം നടത്തിയിട്ടാണോ പുതിയ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത്? എങ്കില്‍ അതിന്റെ ഡാറ്റകള്‍ എവിടെ?’ എന്ന് അവര്‍ ചോദിക്കുകയും ചെയ്യുന്നു.

Read More : ചുട്ടുതിളച്ച ജൂണ്‍; ലോകം കടന്നുപോയത് 1880-ന് ശേഷം അനുഭവപ്പെട്ട ഏറ്റവും ചൂടേറിയ മാസം

Related news


Share on

മറ്റുവാര്‍ത്തകള്‍