UPDATES

സയന്‍സ്/ടെക്നോളജി

അത് കഴുകനല്ല, ഇത്രയും വലിയ തത്തകളുണ്ടായിരുന്നു; ന്യൂസിലാന്റിൽ ഫോസിലുകൾ പറയുന്നു

ഭീമാകാരമായ തത്തകളെയൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ‌ പഠനത്തിൽ അവ പരിഗണനയിൽ പോലും ഇല്ലായിരുന്നു.

                       

ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ തത്തയായി അറിയപ്പെടുന്നത് കക്കാപോയാണ്. ഇതിനേക്കാൾ ഇരട്ടിഭാരം, ഇരട്ടി വലിപ്പത്തിലും തത്ത വർഗ്ഗത്തിൽപ്പെട്ട പക്ഷി ജീവിച്ചിരിന്നിരുന്നു. ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ തത്തയുടെ ഫോസിലുകൾ ന്യൂസിലാന്റിൽ നിന്നാണ് കണ്ടെത്തിയത്. ഏകദേശം 7 കിലോഗ്രാം ഭാരം കണക്കാക്കപ്പെടുന്ന ഈ ഫോസിലിന് നിലവില്‍ ഏറ്റവും വലിയ തത്തയായി അറിയപ്പെടുന്ന കക്കാപോയുടെ ഇരട്ടിയിലധികം ഭാരമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

പുതിയ തത്തക്ക് ഹെറാക്കിൾസ് ഇൻസ്പെക്ടാറ്റസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ അസാധാരണ വലുപ്പവും, ശക്തിയും, കണ്ടെത്തലിന്റെ അപ്രതീക്ഷിത സ്വഭാവവും പ്രതിഫലിപ്പിക്കുന്നതിനായി പാലിയന്റോളജിസ്റ്റുകൾ (ഫോസിലുകളെ കുറിച്ച് പഠനം നടത്തുന്നവര്‍) പറയുന്നു. ‘പുതിയതും പ്രസക്തവുമായ ഒരു കണ്ടെത്തലയിരുന്നു നടത്തിയത്. എന്നാൽ ഏത് വർഗ്ഗത്തില്‍പെട്ടതാണ് എന്നു കണ്ടെത്തുന്നതായിരുന്നു ഏറ്റവുംവലിയ വെല്ലുവിളി’ എന്ന് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകയായ പ്രൊഫ. ട്രെവർ വർത്തി പറയുന്നു.

‘മുമ്പ്‌ ഭീമാകാരമായ തത്തകളെയൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ‌ അവ പരിഗണനയിൽ പോലും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത് തത്തയുടെതാണെന്ന് തിരിച്ചറിയാന്‍ അൽപം സമയമെടുത്തു’- ട്രെവർ വർത്തി പറഞ്ഞു.

ബയോളജി ലെറ്റേഴ്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2008-ൽ ലഭിച്ച ഈ ഫോസില്‍ ഭീമാകാരനായ ഒരു കഴുകന്റേതാകാം എന്ന വിലയിരുത്തലിലായിരുന്നു ഗവേഷകര്‍ എന്ന് കാന്റിര്‍ബറിമ്യൂസിയത്തിലെ പ്രകൃതി ചരിത്രത്തിന്റെ സീനിയർ ക്യൂറേറ്ററായ പോൾ സ്‌കോഫീൽഡ് പറഞ്ഞു. ഫോസിലുകള്‍ നവംബറിൽ നടത്താന്‍പോകുന്ന ഒരു എക്സിബിഷനിൽ പ്രദർശിപ്പിക്കും. ഏകദേശം 19 നില്യന്‍ വർഷം മുമ്പ്ന്യൂസിലാന്റിലെ സെൻട്രൽ ഒറ്റാഗോയിലെ സെന്റ് ബത്താൻസിന് സമീപത്തുണ്ടായിരുന്ന ആദ്യകാല മയോസെൻ യുഗത്തിന്റെ ശേഷിപുകളില്‍ നിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്.

തണുത്തുറഞ്ഞു കിടക്കുന്ന പ്രദേശമാണ് ഇപ്പോള്‍ ഇവിടം. എന്നാല്‍ അക്കാലത്തെ ഉപ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വനത്തിലെ ഒരു ഭീമൻ തടാകത്തിന് സമീപമായിരിക്കാം തത്ത താമസിച്ചിട്ടുണ്ടാവുക എന്ന് സ്‌കോഫീൽഡ് പറയുന്നു. തത്തയുടെ ഭാരം അർത്ഥമാക്കുന്നത് അതിന് പറക്കാന്‍ കഴിയുമായിരുന്നില്ല എന്നാണ്. പക്ഷിയുടെ ഭക്ഷണക്രമം അജ്ഞാതമാണെങ്കിലും, ഇന്നത്തെ മിക്ക തത്തകളും വെജിറ്റേറിയൻ ആണെന്ന് സ്കോഫീൽഡ് അഭിപ്രായപ്പെടുന്നു.

 

 

Related news


Share on

മറ്റുവാര്‍ത്തകള്‍