നാസയുടെ ചൊവ്വാ ദൗത്യ ഉപകരണമായ മാഴ്‌സ് 2020ന്റെ നിര്‍മ്മാണം എല്ലാവര്‍ക്കും ലൈവായി കാണാം. അതിനായുള്ള പുതിയ സംവിധാനം കൊണ്ടുവരുകയാണ് നാസ. ഈ സംവിധാനത്തിലൂടെ കാഴ്ചക്കാര്‍ക്ക് നിര്‍മ്മാണം നടത്തുന്ന എഞ്ചിനീയര്‍മാരോട് ചോദ്യങ്ങള്‍ ചോദിക്കാനും അവരുമായി സംവദിക്കാനും കഴിയും.
യുഎസിലെ കാലിഫോര്‍ണിയയിലുള്ള നാസയുടെ ചൊവ്വ ദൗത്യ ഉപകരണ നിര്‍മ്മാണ ശാലയില്‍ നിന്നും വെബ് കാം ഉപയോഗിച്ചാണ് ലൈവ് സംപ്രേക്ഷണം നടത്തുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 11.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് സ്ട്രീമിംഗ് ഓഫര്‍ തുറക്കുന്നത്.
മാഴ്‌സ് 2020 റോവറിനെ 2020 ജൂലൈ 17 വിക്ഷേപിക്കാനാനൊരുങ്ങുകയാണ് നാസ. അറ്റ്‌ലസ് വി എന്ന റോക്കറ്റായിരിക്കും ഇതിന്റെ പ്രക്ഷേപണ വാഹനം. 2020ല്‍ വിക്ഷേപിക്കുമെങ്കിലും 2021 ഫെബ്രുവരിയിലായിരിക്കും മാഴ്‌സ് ചൊവ്വയിലെത്തുന്നത്.
ചൊവ്വ മനുഷ്യവാസ യോഗ്യമാണൊ എന്നും അവിടെ സൂക്ഷ്മജീവി സാന്നിധ്യമുണ്ടോയെന്നുമാണ് ഈ ദൗത്യത്തിലൂടെ അന്വേഷിക്കുന്നത്. അതിനായി ചൊവ്വയില്‍ നിന്നും പാറ കഷണങ്ങളും മണ്ണും മാഴ്‌സ് 2020 ശേഖരിക്കുകയും ചെയ്യും.
You’re Seeing 2020
Starting today, watch 24/7 clean room coverage of #Mars2020 rover construction at JPL. Join the chat to discuss the mission and ask questions, Mon–Thurs at 11am and 4pm PT https://t.co/dYDpRCrdJA pic.twitter.com/o2J2DvMj5I
— NASA JPL (@NASAJPL) June 6, 2019
Read More : കാലാവസ്ഥാ വ്യതിയാനം സൈബീരിയയെ മനുഷ്യവാസയോഗ്യമാക്കിയേക്കുമെന്ന് പഠനം