Continue reading “സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ്”

" /> Continue reading “സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ്”

"> Continue reading “സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ്”

">

UPDATES

കായികം

സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ്

                       

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി അഞ്ചാം തവണയും സെപ് ബ്ലാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. അഴിമതി കഥകള്‍ പുറത്തുവന്നതെട തുടര്‍ന്ന് ഫിഫയും അതിന്റെ ധാര്‍മികത ഉത്തരവാദിയെന്ന് ആരോപണം പേറി പ്രസിഡന്റും ഫുട്‌ബോള്‍ ലോകത്തിന്റെ ആകെ വിമര്‍ശനങ്ങള്‍ക്ക് ഇരയായി മാറിയ അതേ സാഹചര്യത്തിലാണ് ഭരണ തുടര്‍ച്ചയോടെ ബ്ലാറ്റര്‍ തന്റെ അധീശത്വം ഉറപ്പിച്ചത്.

സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പ് റൗണ്ടില്‍ തന്നെ ബ്ലാറ്റര്‍ തന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 209 അംഗങ്ങളില്‍ 133 പേരും ബ്ലാറ്ററെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അലി ബിന്‍ ഹുസൈന്‍ രാജകുമാരന് 79 വോട്ടുകള്‍ മാത്രമാണ് നേടാനായത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ഈ റൗണ്ടില്‍ ബ്ലാറ്റര്‍ക്ക് ആറു വോട്ടുകളുടെ കുറവ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ തന്റെ പരാജയം ഉറപ്പിച്ച ഹുസൈന്‍ രാജകുമാരന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ബ്ലാറ്റര്‍ തന്റെ കസേരയില്‍ വീണ്ടും ആധികാരികമായി തന്നെ ഇരുപ്പുറപ്പിച്ചു. 2002 മുതല്‍ ഫിഫയുടെ അധ്യക്ഷസ്ഥാനത്ത് തുടരുന്നയാളാണ് 79കാരനായ ബ്ലാറ്റര്‍.

അതേസമയം ബ്ലാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഫിഫയില്‍ നിന്നു പിന്മാറുമെന്ന ഭീഷണി യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി ബ്ലാറ്റര്‍ക്ക് മുമ്പില്‍ മുഴക്കിയിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയോ ബ്ലാറ്റര്‍ മത്സരരംഗത്തു നിന്ന് പിന്മാറുകയോ ചെയ്യണമെന്നായിരുന്നു പ്ലാറ്റിനിയുടെ ആവശ്യം. വീണ്ടും ബ്ലാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് 2018 ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ കാര്യത്തില്‍ തന്നെ അനിശ്ചിതത്വം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഫുട്‌ബോള്‍ ലോകത്തുനിന്നുള്ള വാര്‍ത്തകള്‍

Share on

മറ്റുവാര്‍ത്തകള്‍