Continue reading “സിംഗൂര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണം”

" /> Continue reading “സിംഗൂര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണം”

">

UPDATES

സിംഗൂര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണം

                       

അഴിമുഖം പ്രതിനിധി 

പശ്ചിമ ബംഗാളിലെ സിംഗൂരിൽ ടാറ്റാ കമ്പനിക്കു മുൻ ഇടതു സർക്കാർ ഭൂമി ഏറ്റെടുത്തു നൽകിയ നടപടി സുപ്രീം കോടതി റദ്ദാക്കി. 12 ആഴ്ച്ചകള്‍ക്കുള്ളില്‍ ഏറ്റെടുത്ത ഭൂമി തിരികെ കര്‍ഷകര്‍ക്ക് നല്‍കണം എന്ന് കോടതി ഉത്തരവിട്ടു.  

ഇടത് സര്‍ക്കാര്‍ ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്തത് പൊതുജന താല്പാര്യാര്‍ഥം അല്ലെന്നും ഉടനെ തന്നെ ഭൂമി ശരിയായ ഉടമസ്ഥര്‍ക്ക് നല്‍കണം എന്നും കോടതി പറഞ്ഞു. 

സുപ്രീം കോടതി വിധി നാഴികക്കല്ലായ വിധിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

നീതിയ്ക്ക് വേണ്ടി പോരാടുകയും ത്യാഗം സഹിക്കുകയും ചെയ്ത ആളുകളെ ഞാനിപ്പോള്‍ സ്മരിക്കുന്നു. പശ്ചിമ ബംഗാളിന് പുതിയ പേര് നല്‍കാന്‍ നമ്മള്‍ തീരുമാനിച്ചതിന് ശേഷമുള്ള പ്രാധാനപ്പെട്ട ഒരു വിജയമാണ് ഇത്. ഞാന്‍ ഈ വിധിയില്‍ സന്തോഷവതിയാണ്‌. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി നാളെ വൈകുന്നേരം നാല് മണിക്ക് ഒരു യോഗം വിളിക്കുന്നതായിരിക്കും. എല്ലാവരും ഈ സിംഗൂര്‍ ഉത്സവം ആഘോഷിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദുര്‍ഗാപൂജ പോലെ ആഘോഷിക്കുവാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ഞാന്‍ ഈ വിധി സ്വപ്നം കാണുകയായിരുന്നു. ഇപ്പോള്‍ എനിക്ക് സമാധാനമായി മരിക്കാം. അവര്‍ പറഞ്ഞു.

ടാറ്റയ്‌ക്കു നാനോ കാർ ഫാക്‌ടറി സ്‌ഥാപിക്കാനാണു സിംഗൂരിൽ കർഷകഭൂമി ഏറ്റെടുത്തു കൈമാറിയിരുന്നത്. ഇതിനെതിരെ കർഷകർ നടത്തിയ പ്രക്ഷോഭം ദേശീയതലത്തിൽ വൻ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.

ബുദ്ധദേവ്‌ ഭട്ടാചാര്യ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് ആയിരം ഏക്കര്‍ കൃഷി സ്ഥലം കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത് ടാറ്റയ്ക്ക് നല്‍കിയത്. ഇതിനെതിരെ കര്‍ഷകരും ആക്റ്റിവിസ്റ്റുകളും തൃണുമൂല്‍ കോണ്ഗ്രസും നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തുകയും മമത ബാനര്‍ജി 26 ദിവസം നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു. 

സിംഗൂര്‍ ഭൂമി ഏറ്റെടുക്കലാണ്  34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചു കൊണ്ടിരുന്ന ബംഗാളില്‍ സിപിഐഎമ്മിന്‍റെ പതനത്തിന് കാരണമായ പ്രധാന കാരണങ്ങളില്‍ ഒന്ന്. 

അധികാരത്തിലേറിയ ഉടനെ തന്നെ സിംഗൂർ ഭൂ പുനരധിവാസ – വികസന നിയമം എന്ന പേരില്‍ നിയമ നിര്‍മ്മാണം നടത്തി മമത സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍