തന്റെ സൈക്കിൾ കയറി മരിച്ചുപോയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്ക് ഓടിയെത്തിയ മിസോറാം ബാലന്റെ നിഷ്‌കളങ്കത നിറഞ്ഞ മുഖം പെട്ടെന്ന് മറക്കാനാകില്ല. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത ചിത്രമായിരുന്നു അത്. ആറുവയസ്സുകാരന്റെ നിഷ്‌കളങ്കത സോഷ്യല്‍മീഡിയയുടെ സ്‌നേഹവും വാത്സല്യവുമാണ് പിടിച്ചു പറ്റിയത്. ഇപ്പോള്‍ ആ നന്മയ്ക്ക് അന്താരാഷ്ട്ര സംഘടനയുടെ പുരസ്‌കാരവും ലഭിച്ചിരിക്കുകയാണ്. മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പീറ്റ) ആണ് ഡെറിക്കിനു പുരസ്‌കാരം നല്‍കി ആദരിച്ചത്.
വീടിന് സമീപത്തുകൂടി സൈക്കിള്‍ ഓടിക്കുകയായിരുന്നു ഡെറക് എന്ന ബാലന്‍. അറിയാതെ കുട്ടിയുടെ സൈക്കളിന്റെ ടയര്‍ അയല്‍വാസിയുടെ കോഴിക്കുഞ്ഞിന്റെ മുകളിലൂടെ കയറിയിറങ്ങി. അതുകണ്ട് വിഷമം സഹിക്കാതെ തന്റെ കുഞ്ഞു സമ്പാദ്യവും കോഴിക്കുഞ്ഞുമായി അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. അവിടെ നിന്നുമുള്ള ഡെറക്കിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയ ഹൃദയങ്ങള്‍ ഏറ്റെടുത്തത്.
Read More : കേരളത്തിലെ 79% ദളിതരും 26,193 കോളനികളില്‍; ഒന്നാം നമ്പര്‍ കേരളത്തിലെ ഭൂരഹിതരുടെ ഞെട്ടിക്കുന്ന കണക്കുകള്‍