ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് സെമിഫൈനലില്‍ കടന്ന റയല്‍ മാഡ്രിഡിന്റെ വിജയത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവിസ്മരണീയമായ ഒരു ഗോള്‍. ഒരു സുന്ദരന്‍ ബൈസിക്കിള്‍ കിക്ക്. തന്റെ കിക്ക് ഗോള്‍ ആയതിന് ശേഷം അവിശ്വസനീയമായ എന്തോ ഒന്ന് കണ്ട പോലെ ക്രിസ്റ്റിയാനോ ഗോള്‍ പോസ്റ്റിലേയ്ക്ക് നോക്കി. ക്രിസ്റ്റ്യാനോയുടെ മാജിക്കും അത് കണ്ട് തലയില്‍ കൈ വച്ച് അന്തം വിട്ട് നില്‍ക്കുന്ന, റയല്‍ മാഡ്രിഡ് ടീം മാനേജറും ഫ്രാന്‍സിനെ ലോകകപ്പ് ജയത്തിലേക്ക് നയിച്ച ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍മാരില്‍ ഒരാളുമായ സിനദിന്‍ സിദാനും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നു.
ബൈസിക്കിള്‍ കിക്ക് അടക്കം രണ്ട് ഗോളുകളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ എപ്പോളും ഇത്തരത്തില്‍ അദ്ഭുതപ്പെടുത്തുന്ന കളിക്കാരനാണ് എന്ന് സിനദിന്‍ സിദാന്‍ പറഞ്ഞു. എന്നാല്‍ 2002ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിന് വേണ്ടി ബായര്‍ ലെവര്‍ക്യൂസനെതിരെ താന്‍ നേടിയ ഗോള്‍ ഇതിനേക്കാള്‍ മികച്ചതാണ് എന്നും സിദാന്‍ അഭിപ്രായപ്പെട്ടു.
വീഡിയോ: