UPDATES

കായികം

ഐപിഎല്‍: അഫ്ഗാന്‍ താരം റാഷിദ് ഖാനെ ഹൈദരാബാദ് നിലനിര്‍ത്തിയത് ഒമ്പത് കോടി രൂപയ്ക്ക്

റൈറ്റ് ടു മാച്ച് കാര്‍ഡ് (ആര്‍ടിഎം) ഉപയോഗിച്ചാണ് ഹൈദരാബാദ് റാഷിദ് ഖാനെ നിലനിര്‍ത്തിയത്. 2017 ഐപിഎല്ലില്‍ നാല് കോടി രൂപയ്ക്കാണ് റാഷിദിനെ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് വാങ്ങിയത്.

                       

ഇത്തവണത്തെ ഐപിഎല്ലില്‍ അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാനെ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് ലേലത്തില്‍ വാങ്ങിയത് ഒമ്പത് കോടി രൂപയ്ക്ക്. കഴിഞ്ഞ സീസണിലും ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു 19കാരനായ റാഷിദ് ഖാന്‍. ബംഗളൂരുവില്‍ നടന്ന താര ലേലത്തിലാണ് റാഷിദ് ഖാനെ വന്‍ തുക മുടക്കി ഹൈദരാബാദ് നിലനിര്‍ത്തിയത്. റൈറ്റ് ടു മാച്ച് കാര്‍ഡ് (ആര്‍ടിഎം) ഉപയോഗിച്ചാണ് ഹൈദരാബാദ് റാഷിദ് ഖാനെ നിലനിര്‍ത്തിയത്. 2017 ഐപിഎല്ലില്‍ നാല് കോടി രൂപയ്ക്കാണ് റാഷിദിനെ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് വാങ്ങിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 19.08 സ്‌ട്രൈക്ക് റേറ്റോടെ 17 വിക്കറ്റുകള്‍ റാഷിദ് ഖാന്‍ വീഴ്ത്തിയിരുന്നു.

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് അടക്കം വിവിധ ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ റാഷിദ് ഖാന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരുന്നു. എന്റെ രാജ്യത്തിന് വിജയവും ലോകത്തിന് മുന്നില്‍ അഭിമാനവുമുണ്ടാക്കാനാണ് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് – ഒക്ടോബറില്‍ എ എഫ് പിയുമായുള്ള അഭിമുഖത്തില്‍ റാഷിദ് ഖാന്‍ ഇങ്ങനെ പറഞ്ഞിരുന്നു. റാഷിദ് ഉള്‍പ്പെടുന്ന അഫ്ഗാനിസ്ഥാന്റെ കരുത്തുറ്റ ബൗളിംഗ് നിര ലോക ക്രിക്കറ്റില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍