സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പറന്നുചാട്ടം. ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയം നേടിയപ്പോള്‍ കോഹ്ലിയുടെ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനത്തേക്കാള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു പറന്നുചാട്ടമാണ്. എബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ ശേഷമായിരുന്നു സീറോ ഗ്രാവിറ്റിയില്‍ കോഹ്ലിയുടെ ചാട്ടം. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം രസികന്‍ കമന്റുകളുമായി ചര്‍ച്ചകളും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പുതിയ ചിത്രം സീറോയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് കോഹ്ലി സീറോ ഗ്രാവിറ്റിയില്‍ ചാടിയതെന്നാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ അഭിപ്രായം.
Kohli seen promoting his wife anushka's movie #Zero by trying zero gravity jump! ?? pic.twitter.com/kZOWSmqFF4
— Shashi Tharoor #HMP (@bhukkad_) January 27, 2018